Okra Benefit | വെണ്ടയ്ക്കയുടെ ഗുണങ്ങൾ ചെറുതല്ല! കഴിച്ചാൽ ലഭിക്കുന്ന അത്ഭുത നേട്ടങ്ങൾ ഇതാ

 


ന്യൂഡെൽഹി: (KVARTHA) നമ്മൾ സാധാരണ കണ്ടുവരുന്നതും ഭക്ഷണത്തിൽ ഇടയ്ക്കിടെ ഉൾപ്പെടുത്തുന്നതുമായ ഒരു സാധാരണ ഇനം പച്ചക്കറികളിൽ പെട്ടതാണ് വെണ്ടക്ക. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിയാമോ? ഔഷധഗുണങ്ങൾ നിറഞ്ഞ പച്ചക്കറി ഇനമാണിത്. പല തരത്തിലുള്ള പോഷകങ്ങളും പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവയൊക്കെ വെണ്ടയിൽ അടങ്ങിയിട്ടുണ്ട്.
  
Okra Benefit | വെണ്ടയ്ക്കയുടെ ഗുണങ്ങൾ ചെറുതല്ല! കഴിച്ചാൽ ലഭിക്കുന്ന അത്ഭുത നേട്ടങ്ങൾ ഇതാ

ആരോഗ്യ ഗുണങ്ങൾ

നാരുകളാൽ നിറഞ്ഞ വെണ്ടയ്ക്ക പോഷകങ്ങളുടെ ഉറവിടമാണ്. ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും ഇത് സഹായിക്കുന്നു. നമ്മുടെ നിത്യാഹാരത്തിൽ വെ​ണ്ട​യ്ക്ക ഉ​ൾ​പ്പെ​ടു​ത്തുകയാണെങ്കിൽ കാ​ഴ്ച​ശക്തി വർധിപ്പിക്കാനും നല്ലതാണ്. ശരീരത്തിന് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ​വെണ്ടക്കയിൽ അടങ്ങിയ വിറ്റാമിൻ സി ഏറെ സഹായകമാണ്. ഗ്യാസ് പോലെയുള്ള വയറിന്റെ പ്രശ്നങ്ങൾ ഇല്ലാതാകാനും നല്ലതാണ്. ആസ്തമ പോലെയുള്ള ശ്വാസകോശ രോഗങ്ങളിൽ നിന്നും ആശ്വാസം നേടാനും സഹായിക്കും. അതിനു ആവശ്യമുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും വെണ്ടക്കയിൽ ലഭ്യമാണ്.

അതുപോലെ സ്ത്രീകൾ ഗർഭകാലത്ത് വെണ്ടയ്ക്ക കഴിക്കുന്നത് ശീലമാകുകയാണെങ്കിൽ ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വളർച്ചയ്ക്ക് ആവിശ്യമായ ഫോളിക് ആസിഡുകളും ലഭിക്കാൻ സഹായിക്കും. ഇതിലെ നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിനാൽ നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായിക്കുന്നതാണ്. ഗർഭ കാലത്തു മാത്രമല്ല സ്ത്രീകളുടെ ആരോഗ്യത്തിനു തന്നെ വെണ്ടയ്ക്ക ആഹാരത്തിൽ ചേർക്കുന്നത് ഗുണകരമാണ്. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും രക്ത സമ്മർദം നിയന്ത്രിക്കാനും നല്ലതാണ്. ഇത് എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിറ്റാമിനുകളും മിനറലുകളും നിറഞ്ഞത് കൂടിയാണ്.

വിറ്റാമിന്‍ എ-യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാനും വെണ്ടയ്ക്ക നല്ലതാണ്. ചുമ, ജലദോഷം എന്നിവയിൽ നിന്ന് വിട്ട് നിൽക്കാനും ഒപ്പം ചർമ്മ സംരക്ഷണത്തിനും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

വെണ്ടക്കയെ പല തരം കറികളായും തോരനായും മെഴുക്കുപെരുട്ടിയായും നമ്മൾ സാധാരണ മലയാളികൾ കഴിക്കാറുള്ളതാണ്. ഇനി നമ്മുടെ അടുക്കളയിൽ ഭക്ഷണ സാധനങ്ങളിൽ വെണ്ടക്കയും ഇരിക്കട്ടെ. ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും മിനറൽസും കാൽസ്യവും എല്ലാം ആവശ്യമാണ്. അതെല്ലാം കഴിവതും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. എന്നാൽ ഒരു അസുഖത്തിനും, ഗുണങ്ങളുള്ള ഭക്ഷണങ്ങളോ മറ്റു മരുന്നുകളോ ആശ്രയിക്കാതെ ഡോക്ടറെ കാണേണ്ടതും ശീലമാക്കുക.

Keywords: Okra, Diseases, Health, Lifestyle, Diseases, Health, New Delhi, Vegetable, Nutrients, Proteins, Fat, Fiber, Carbohydrate, Calcium, Digestion, Constipation, Pregnant, Women, Brain, Glucose, Vitamins, Benefits Of Consuming Okra Regularly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia