Found dead | 'ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത്, പിഞ്ചു കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി'

 


ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത്, ഒന്നര വയസ്സുകാരനായ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയതായി പൊലീസ്. ബെംഗ്ലൂര്‍ ബെലഗാവി താലൂകിലെ വന്താമൂരി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. വാസന്തിയെയും (22) കുഞ്ഞിനെയും വെള്ളിയാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
Aster_MIMS

Found dead | 'ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത്, പിഞ്ചു കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച രാത്രിയാണ് വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച് മരിച്ചു.

ഏതാനും ദിവസങ്ങളായി ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഹോലെപ്പ മാരുതി, കൃഷി ആവശ്യത്തിനായി വാങ്ങി സൂക്ഷിച്ച കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞതോടെ വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിനു പുറത്തെ വയലിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സമീപത്തുനിന്നു കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതികള്‍ക്ക് മൂന്നു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.

Keywords: Belagavi: Woman and child found dead, Bangalore, News, Local News, Hanged, Police, Dead Body, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia