SWISS-TOWER 24/07/2023

തൊഴില്‍ നല്‍കുന്ന വെബ്‌സൈറ്റുമായി സല്‍മാന്‍ ഖാന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 26.06.2014) തന്റെ സാമൂഹ്യപ്രതിബദ്ധത ഒരിക്കല്‍ കൂടി വെളിപ്പെടുത്തി ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍. തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന 'ബീയിംഗ് ഹ്യൂമന്‍ വര്‍ക്ക്‌ഷോപ്പ്' എന്ന വെബ്‌സൈറ്റുമായാണ് സല്‍മാന്‍ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരാധകര്‍ക്ക് ഇണങ്ങുന്ന തൊഴിലുകള്‍ ഈ വെബ്‌സൈറ്റിലൂടെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് സല്‍മാന്‍ ഒരുക്കിയിരിക്കുന്നത്.

beinghumanworkshop.com ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. വളരെ കുറച്ച് വിഭാഗങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ യോഗ്യത ഈ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ മാത്രം മതി. നിങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ ബീയിംഗ് ഹ്യൂമന്‍ തിരഞ്ഞെടുത്ത് നല്‍കും.

ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്‍ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. തെരുവില്‍ കിടന്നുറങ്ങിയവരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അകപ്പെട്ട് പ്രയാസമനുഭവിക്കുന്ന അവസരത്തിലാണ് സല്‍മാന്‍ പുതിയ പദ്ധതി ഒരുക്കിയത്.
തൊഴില്‍ നല്‍കുന്ന വെബ്‌സൈറ്റുമായി സല്‍മാന്‍ ഖാന്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Salman Khan, the ‘Being Human’ man has once again shown his benevolent side for his fans. Adding another feather of social betterment in his cap, Salman has launched a ‘Being Human Workshop.’

Keywords: Salman Khan, Bollywood, Unemployment, Website.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia