Health Tips | മികച്ച ആരോഗ്യമാണോ ലക്ഷ്യം? 2024 ലേക്ക് കടക്കുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ ഉറപ്പാക്കുക
Dec 27, 2023, 19:53 IST
ന്യൂഡെൽഹി: (KVARTHA) 2024 അടുത്തുവരികയാണ്, പുതുവർഷത്തിനായി തയ്യാറെടുക്കുമ്പോൾ, നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. എന്നിരുന്നാലും മിക്കവരും ആരോഗ്യ തീരുമാനങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. 2024-ലേക്ക് കടക്കുന്നതിന് മുമ്പ്, പ്രായോഗികവും നേടിയെടുക്കാവുന്നതും മാനസികമായും ശാരീരികമായും നിങ്ങളെ മികച്ചതാക്കുന്നതുമായ അഞ്ച് കാര്യങ്ങൾ ഇതാ. ഇടയ്ക്കിടെ വഴുതിപ്പോയാലും കുഴപ്പമില്ല, ട്രാക്കിൽ തിരിച്ചെത്തുക എന്നതാണ് പ്രധാനം.
1. സമീകൃതാഹാരവും ശ്രദ്ധാപൂർവമായ ഭക്ഷണവും സ്വീകരിക്കുക
മികച്ച പ്രവർത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം. ഫാഷൻ ഡയറ്റുകളിലേക്കോ കടുത്ത നിയന്ത്രണങ്ങളിലേക്കോ പോകുന്നതിനുപകരം , വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീന പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കാനും തീരുമാനം എടുക്കുക. സാവധാനം ചവയ്ക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഗാഡ്ജെറ്റുകളൊന്നും ഉപയോഗിക്കരുത്. ഇത് മികച്ച ദഹനത്തിനും സംതൃപ്തി വർധിപ്പിക്കുന്നതിനും അതിലും പ്രധാനമായി വിശപ്പിനെയും സംതൃപ്തിയെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഇടയാക്കും.
പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പഞ്ചസാരയും കുറയ്ക്കുന്നതും ശ്രദ്ധാപൂർവമായ ഭക്ഷണത്തിൽ ഉൾപ്പെടുന്നു.
2. മതിയായ ഉറക്കവും ജലാംശവും
മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഉറക്കവും ജലാംശവും പ്രധാനമാണ്. ഓരോ രാത്രിയിലും ഏഴ് - എട്ട് മണിക്കൂർ ഉറങ്ങുന്ന ശീലം പിന്തുടരുക. ഇത് ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും നിലനിർത്തുകയും ചെയ്യുന്നു. മതിയായ ഉറക്കമില്ലായ്മ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ദുർബലമായ പ്രതിരോധശേഷിയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും ഇതിൽ ഉൾപ്പെടുന്നു.
ദഹനം, രക്തചംക്രമണം, താപനില നിയന്ത്രണം എന്നിവയ്ക്ക് ജലാംശം ഒരുപോലെ പ്രധാനമാണ്. ദിവസവും എട്ട് ഗ്ലാസോളം വെള്ളം കുടിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുറയ്ക്കുന്നത് പരിഗണിക്കുക. ദിവസം മുഴുവനും ജലാംശം ഒരു ശീലമാക്കാൻ വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ കൂടെ കരുതുക.
3. കുടലിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുക
വൈവിധ്യമാർന്നതും നാരുകളാൽ സമ്പുഷ്ടവുമായ ഭക്ഷണക്രമം കരളിന് മികച്ചതാണ്. തൈര്, കിംചി (Kimchi), കെഫീർ തുടങ്ങിയ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങളും ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടുത്തുക. കുടലിലെ സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സസ്യ നാരുകളാണ് പ്രീബയോട്ടിക്സ്.
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്നതിന് മുൻഗണന നൽകുക, കാരണം ഇത് ദഹനത്തെ കാര്യക്ഷമമാക്കാൻ സഹായിക്കും, കൂടാതെ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിൽ സമ്മർദം ചെലുത്തുന്ന കാര്യങ്ങളെ കുറിച്ച് ബോധവാനായിരിക്കുക. ഭക്ഷണത്തിൽ കൃത്രിമ ചേരുവകൾ പരിമിതപ്പെടുത്തുക.
4. സമ്മർദവും ശാരീരിക പ്രവർത്തനവും
വിട്ടുമാറാത്ത സമ്മർദം ആരോഗ്യത്തിന് ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. പ്രശ്നങ്ങൾ തിരിച്ചറിയുകയും ഫലപ്രദമായ സ്ട്രെസ് മാനേജ്മെന്റ് രീതികൾ സ്വീകരിക്കുകയും ചെയ്യുക. ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ പോലുള്ള പരിശീലനങ്ങൾ മനസിനെ ശാന്തമാക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും. സമ്മർദം അതിരുകടന്നാൽ, വ്യക്തിഗത മാർഗനിർദേശത്തിനായി മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് പരിഗണിക്കുക. വ്യായാമങ്ങൾ ആരോഗ്യകരമായ ജീവിതശൈലിയുടെ മൂലക്കല്ലാണ്, ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഇവ സഹായകരമാണ്.
5. പതിവ് ആരോഗ്യ പരിശോധനകൾ
സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ പതിവ്പരിശോധനകൾ പ്രധാനമാണ്. രക്തസമ്മർദം, കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാര തുടങ്ങിയ പ്രധാന സൂചകങ്ങൾ നിരീക്ഷിക്കുക. കൃത്യമായ ആരോഗ്യ പരിശോധനകൾ, ഒപ്റ്റിമൽ ആരോഗ്യം നിലനിറുത്തുന്നതിനും സാധ്യമായ എന്തെങ്കിലും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നതിന് മുമ്പ് കണ്ടെത്തുന്നതിനും സഹായിക്കുന്നു.

Keywords: Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Health Tips, Resolutions, Diseases, Before We Enter 2024, Make These 5 Health Resolutions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.