AAP | ബിജെപിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എഎപി; വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായും പ്രിയങ്ക കാക്കര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണങ്ങളുമായി എഎപി. അതുകൊണ്ടാണ് ഡെല്‍ഹി സര്‍കാരിനെതിരെ കേന്ദ്ര സര്‍കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് താമസിക്കുന്നതെന്നും എഎപി വക്താവ് പ്രിയങ്ക കാക്കര്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് വിശ്വസ്തകേന്ദ്രങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഭരണഘടന വിരുദ്ധമായ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അവര്‍ താമസിക്കുന്നത് എന്നും പ്രിയങ്ക ചോദിച്ചു. പ്രതിപക്ഷ നേതൃയോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍

AAP | ബിജെപിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എഎപി; വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായും പ്രിയങ്ക കാക്കര്‍

ഇക്കാര്യം പാര്‍ടി പരിഗണിക്കുമെന്ന് പ്രതിപക്ഷ സംഗമത്തിനു മുമ്പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. പുറത്തുനിന്നുകൊണ്ട് ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നത് കൊണ്ട് കാര്യമില്ലെന്നും പാര്‍ലമെന്റിനകത്താണ് അത് സംഭവിക്കേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു.

യോജിച്ചു പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വെള്ളിയാഴ്ചത്തെ പ്രതിപക്ഷ സംഗമത്തോടെ അറിയാന്‍ സാധിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ സംഗമ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് നേരത്തേ എഎപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഹാല്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്. 20 പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.

Keywords:  Before opposition's Patna meet, 'Rahul Gandhi, BJP have an agreement', alleges AAP, New Delhi, News, Politics, Allegation, Congress, BJP, Rahul Gandhi, Parliament, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia