ബിയറുമായി പോയ ലോറി മറിഞ്ഞത് ഗ്രാമവാസികള്‍ക്ക് ഉത്സവം, സംഘര്‍ഷം

 


റായ്ബറേലി: (www.kvartha.com 01.11.2014) ഉത്തര്‍പ്രദേശില്‍ ബിയര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് ബിയര്‍ കുപ്പികള്‍ തെറിച്ചു വീണു. ഇത് നാട്ടുകാര്‍ക്ക് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ലോറിയില്‍ നിന്നും ബിയര്‍ എടുക്കാനുള്ള നാട്ടുകാരുടെ ശ്രമം ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടാക്കി. ബിയറിനു വേണ്ടി ഗ്രാമവാസികള്‍ കൈയില്‍ കിട്ടിയ പാത്രങ്ങളുമായി ഓടിയെത്തിയതോടെയാണ് ക്രമസമാധാനം തകര്‍ന്നത്. തുടര്‍ന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ് സംഭവം. ലക്‌നൗവില്‍ നിന്ന് ഡെല്‍ഹിയിലേക്ക് ബിയറുമായി പോവുകയായിരുന്ന  ലോറി ബൈപാസില്‍ വെച്ച് അപകടത്തില്‍പെടുകയായിരുന്നു.  സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്  ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞു കിടക്കുന്ന ബിയര്‍ കണ്ട് നാട്ടുകാരുടെ കണ്ണ് മഞ്ഞളിച്ചെങ്കിലും  അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെയും സഹോദരനെയും രക്ഷപ്പെടുത്തിയ ശേഷമാണ്  ബിയറിനു വേണ്ടി മത്സരിച്ചത്.

അപകടം വിവരം അറിഞ്ഞ് മറ്റു സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വാഹനങ്ങളില്‍ ബിയറിനു വേണ്ടി എത്തിത്തുടങ്ങി. പൊട്ടാത്ത കുപ്പികളെല്ലാം പെറുക്കി വണ്ടിയുടെ ഡിക്കിയിലിടുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുകയും ഒടുവില്‍ പ്രശ്‌നം ഗുരുതരമായതോടെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു.

ബിയറുമായി പോയ ലോറി മറിഞ്ഞത്  ഗ്രാമവാസികള്‍ക്ക്  ഉത്സവം, സംഘര്‍ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്തുകള്‍ ട്രെയിനിടിച്ച് ചത്തു
Keywords:  Beer truck accident sparks village party,  Sonia Gandhi, Congress, Police, Injured, Vehicles, Passenger, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia