മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 'ബീഫ് വില്‍പ്പന'

 


ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ബീഫ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പ്രത്യക്ഷപ്പെട്ടു. ഹാക്കര്‍മാരാണ് ബിജെപിക്ക് മുട്ടന്‍ പണി കൊടുത്തത്. വ്യാഴാഴ്ച രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സമയത്താണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.


സൈറ്റിലെ കാറ്റഗറികളുടെ പേരുകള്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് തുടങ്ങി തിരുത്തുകയായിരുന്നു ഹാക്കര്‍മാര്‍. എബൗട്ട് ബിജെപി എന്നിടത്ത് എബൗട്ട് ബീഫ് എന്നും ബിജെപി ലീഡര്‍ഷിപ്പ് എന്നിടത്ത് ബീഫ് ലീഡര്‍ഷിപ്പ് തുടങ്ങിയ രീതിയില്‍ മാറ്റിക്കൊണ്ടാണ് ഹാക്ക് ചെയ്തത്. ബീഫിന്റെ ചിത്രവും സൈറ്റില്‍ ഉണ്ടായിരുന്നു.

ഇതിന്റെ കൂടെയുള്ള സന്ദേശത്തില്‍ പറയുന്നത് ഹാക്ക് ചെയ്തത് 'Shadow_V1P3R' എന്നാണ്. പിന്നീട് ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുത്ത് ശരിയാക്കിയിട്ടുണ്ട്.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 'ബീഫ് വില്‍പ്പന'


Keywords:  India, News, New Delhi, Narendra Modi, Website, Hackers, BJP, Beef served on hacked BJP Delhi website as Modi 2.0 takes oath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia