Controversy | മിണ്ടാതിരിക്കണം, അല്ലാത്തപക്ഷം ഇഡി നിങ്ങളുടെ വീട്ടിലും എത്താം; ചര്‍ച നടക്കുന്നതിനിടെ പ്രതിപക്ഷ എംപിമാരെ 'ഭീഷണിപ്പെടുത്തി' കേന്ദ്രമന്ത്രി
Aug 4, 2023, 16:04 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭയില്‍ ചര്‍ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഡെല്‍ഹി ഭരണ നിയന്ത്രണ ബിലിനുമേല്‍ വ്യാഴാഴ്ച ചര്‍ച നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലാത്തപക്ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നിങ്ങളുടെ വീട്ടിലും വന്നേക്കാമെന്നും മന്ത്രി പറഞ്ഞത്. ഇതാണ് വിവാദമായത്.
ലോക്സഭയില്‍ ബിലിന്മേലുള്ള ചര്‍ചയ്ക്കിടെ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഈ അവസരത്തിലാണ് എംപിമാര്‍ക്ക് നേരെയുള്ള മന്ത്രിയുടെ 'ഭീഷണി'പ്പെടുത്തല്‍. 'ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘര്‍ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടില്‍ എത്തിയേക്കാം)' എന്ന് മന്ത്രി പറഞ്ഞത്.
കേന്ദ്ര ഏജന്‍സികളെ സര്‍കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മീനാക്ഷി ലേഖിയുടെ പരാമര്‍ശം തെളിയിക്കുന്നതായി എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. മീനാക്ഷി ലേഖി നടത്തിയ പരാമര്‍ശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് യൂത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് ചോദിച്ചു.
മീനാക്ഷി ലേഖിയുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാര്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പ്രതികരിച്ചു.
ലോക്സഭയില്‍ ബിലിന്മേലുള്ള ചര്‍ചയ്ക്കിടെ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഈ അവസരത്തിലാണ് എംപിമാര്‍ക്ക് നേരെയുള്ള മന്ത്രിയുടെ 'ഭീഷണി'പ്പെടുത്തല്‍. 'ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘര്‍ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടില്‍ എത്തിയേക്കാം)' എന്ന് മന്ത്രി പറഞ്ഞത്.
കേന്ദ്ര ഏജന്‍സികളെ സര്‍കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മീനാക്ഷി ലേഖിയുടെ പരാമര്‍ശം തെളിയിക്കുന്നതായി എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. മീനാക്ഷി ലേഖി നടത്തിയ പരാമര്‍ശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് യൂത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് ചോദിച്ചു.
Keywords: 'Be quiet or else ED may reach your home': Row over minister's parliament remark, New Delhi, News, Politics, Row Over Minister's Parliament Remark, Threatening, ED, Allegation, Lok Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.