BCCI | 'പുറത്ത് നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാനാവില്ല'; ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ നിക്ഷേപത്തിന് തയ്യാറായി സഊദി അറേബ്യയെന്ന റിപോര്‍ടുകള്‍ തള്ളി ബിസിസിഐ
Mar 12, 2024, 12:07 IST
മുംബൈ: (KVARTHA) ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ സഊദി അറേബ്യ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം റിപോര്‍ടുകള്‍ വന്നിരുന്നു. എന്നാല്‍ ബിസിസഐ ഒരു സൊസൈറ്റിയാണെന്നും പുറത്ത് നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും വാര്‍ത്തകളോട് പ്രതികരിച്ച് ബി സി സി ഐ സെക്രടറി ജയ് ഷാ വ്യക്തമാക്കി.
സഊദി കിരീട അവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ഐപിഎലില്‍ അഞ്ച് മുതല്‍ 30 ബില്യന്‍ ഡോളര്‍വരെ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട് ചെയ്തിരുന്നു. ഐ പി എലിന്റെ നിലവിലെ ആകെ മൂല്യത്തേക്കാള്‍ മൂന്നിരട്ടിയാണിത്. 11.2 ബില്യന്‍ ഡോളറാണ് ഐ പി എലിന്റെ നിലവിലെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുന്തോറം 2 ബില്യന്‍ ഡോളര്‍വെച്ചാണ് ഐ പി എലിന്റെ മൂല്യം ഉയരുന്നത്.

ഈ റിപോര്‍ടുകളാണ് ബി സി സി ഐ സെക്രടറി ജയ് ഷാ തള്ളിയത്. ബി സി സി ഐ കംപനി ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനമല്ലെന്നും സൊസൈറ്റി ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനമാണെന്നും അതിനാല്‍ വിദേശ നിക്ഷേപം സ്വീകരിക്കാനാവില്ലെന്നും ജയ് ഷാ പി ടി ഐയോട് പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ബി സി സി ഐക്ക് കഴിയില്ലെന്നതിനാല്‍ സൗദിയുടെ നീക്കം നടക്കില്ലെന്നാണ് സൂചന. അടുത്തിടെ ഫുട്‌ബോളിലും ഗോള്‍ഫിലും സഊദി അറേബ്യ വന്‍തോതില്‍ പണം മുടക്കിയിരുന്നു.
Keywords: News, National, National-News, Sports-News, BCCI, Society, Jay Shah, Bold, Statement, Reports, Saudi Arabia, Invest, IPL, Board of Control for Cricket in India, Indian Premier League, 'BCCI is a society and…' – Jay Shah’s bold statement on reports of Saudi Arabia investing in IPL.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.