ADVERTISEMENT
മുംബൈ: ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മകന്‍ അശ്വിന്‍ പിതാവിനെതിരെ രംഗത്തെത്തി. മുംബൈയിലെ ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അശ്വിന്‍ പിതാവിന്റെ നിലപാടിനെതിരെ പ്രതികരിച്ചത്.
അശ്വിനും ജീവിത പങ്കാളിയായ അവിയും മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറം ലോകമറിഞ്ഞത്. 99 മുതല്‍ തുടങ്ങിയ തന്റെ ജീവിത പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തന്നെ ശ്രീനിവാസന്‍ നിര്‍ബന്ധിച്ചുവെന്നും താനതിന് വഴങ്ങാതെ വന്നപ്പോള്‍ തന്നേയും അവിയേയും അപകടത്തില്‍പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് അശ്വിന്‍ ആരോപിക്കുന്നത്. എന്നാല്‍ മകന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിട്ടില്ല.
Keywords: Mumbai, BCCI, Affair, Ashwin, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

