ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കിയ ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; ഇരുപത്തൊന്നുകാരനായ ബിസിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍

 


ഗുരുഗ്രാം: (www.kvartha.com 02.12.2016) ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കിയ ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ ഇരുപത്തൊന്നുകാരനായ ബിസിഎ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റുചെയ്തു. ഗുരുഗ്രാം സൂറത്ത് നഗര്‍ കോളനിയിലെ അമിത് കുമാറാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

3 ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കിയ ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; ഇരുപത്തൊന്നുകാരനായ ബിസിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇരുപത്തിരണ്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് അമിത് പ്രചരിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പതിവായി ഫോണിലൂടെ സംസാരിക്കുകയും പുറത്തുവച്ചു കാണാറുമുണ്ടായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച പെണ്‍കുട്ടിയെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയ അമിത് പെണ്‍കുട്ടിക്ക് കുടിക്കാന്‍ മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി. ഇതോടെ ബോധരഹിതയായ പെണ്‍കുട്ടിയെ നഗ്‌നയാക്കി ചിത്രം പകര്‍ത്തുകയും അത് വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

ബോധം വീണ്ടെടുത്ത പെണ്‍കുട്ടിയോട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അമിത് മോശമായി പെരുമാറി. ഇതിനിടെ അമിത്തില്‍ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തിയ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also Read:

Keywords:  BCA student clicks immoral pics of FB friend, held, Police, Arrest, Court, Remanded, House, Parents, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia