SWISS-TOWER 24/07/2023

Muslim League | അഴീക്കോട് കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വിചാരണ സദസിൽ നിന്നും കെ എം ഷാജിയുടെ പേര് വെട്ടിമാറ്റി; ലീഗിൽ പോര് വീണ്ടും കടുക്കുന്നു

 


/ നവോദിത്ത് ബാബു
.
കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരിൽ മുസ്ലീം ലീഗിൽ അടിയൊഴുക്ക് ശക്തമായി. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരും കെ.എം ഷാജിയോട് അനുഭാവമുള്ളവരുമാണ് ശീതസമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം അഴീക്കോട് മണ്ഡലത്തിൽ നടത്തിയ യുഡിഎഫ് നടത്തിയ ജനവിചാരണ സദസിൽ കെ.എം.ഷാജിയെ പങ്കെടുപ്പിക്കാത്തത് പാർട്ടിക്കുള്ളിൽ തന്നെ വിവാദമായിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷം അഴീക്കോട് എംഎൽഎയായിരുന്ന കെ.എം ഷാജി വളപട്ടണം ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ജനവിചാരണ സദസിലാണ് പങ്കെടുക്കാതിരുന്നത്.

Muslim League | അഴീക്കോട് കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വിചാരണ സദസിൽ നിന്നും കെ എം ഷാജിയുടെ പേര് വെട്ടിമാറ്റി; ലീഗിൽ പോര് വീണ്ടും കടുക്കുന്നു

കെപിസിസി നേതാവ് വി.ടി ബൽറാമടക്കം പങ്കെടുത്ത പരിപാടിയിലാണ് പാർട്ടിയിലെ തീപ്പൊരി പ്രാസംഗികനായ കെ.എം.ഷാജിയെ പങ്കെടുക്കുന്നവരുടെ ലിസ്റ്റിൽ നിന്നും ജില്ലാ നേതൃത്വം വെട്ടിമാറ്റിയത് എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് യു.ഡി.എഫിലും ചൂടേറിയ ചർച്ചയായി മാറി. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത പരിപാടിയിൽ നിന്നും കെ.എം. ഷാജിയെ ബോധപൂർവം ഒഴിവാക്കിയതാണെന്ന വാർത്ത പരന്നതോടെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെ ഇടപ്പെട്ടു.

ഒടുവിൽ ഡിസംബർ 19ന് കണ്ണൂരിൽ നടക്കുന്ന വിചാരണ സദസിൽ കെ.എം ഷാജിയെ പങ്കെടുപ്പിച്ചു കൊണ്ടു മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം തടിയൂരുകയായിരുന്നു. അബ്ദുൽ കരീം ചേലേരി ജില്ലാ പ്രസിഡന്റായ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം കെ.എം ഷാജിയെ അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം കണ്ണൂരിലേക്ക് അടുപ്പിക്കാറില്ലെന്നാണ് ആരോപണം. കണ്ണൂരിൽ സ്വന്തമായി ഒട്ടേറെ ആരാധകരും അണികളും പ്രാദേശിക നേതൃത്വത്തിന്റ പിൻതുണയുമുള്ള നേതാവാണ് കെ എം ഷാജി. പിണറായി സർക്കാർ ചുമത്തിയ വിജിലൻസ് കേസുകളിൽ നിന്നും കുറ്റവിമുക്തനായതോടെ കണ്ണൂരിൽ സജീവമാകാൻ ഒരുങ്ങുകയായിരുന്നു കെ എം ഷാജി.
Aster mims 04/11/2022

Muslim League | അഴീക്കോട് കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വിചാരണ സദസിൽ നിന്നും കെ എം ഷാജിയുടെ പേര് വെട്ടിമാറ്റി; ലീഗിൽ പോര് വീണ്ടും കടുക്കുന്നു

മുസ്ലിം ലീഗിന് മൂന്നാം പാർലമെന്റ് സീറ്റ് യു.ഡി.എഫ് അനുവദിക്കുകയാണെങ്കിൽ കണ്ണൂരിൽ കോൺഗ്രസ് പിൻതുണക്കുന്ന ലീഗ് നേതാവ് കൂടിയാണ് കെ.എം.ഷാജി. ഇതിനിടെ വിചാരണ സദസ് ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി കെ എം ഷാജിയെ അഴിക്കോട് നിന്നും തറപറ്റിച്ച കെ.വി സുമേഷ് എം.എൽഎയുമൊന്നിച്ചു ഫോട്ടോയെടുക്കുകയും ലീഗിന്റെ ജില്ലാ ട്രഷറർ അതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും പാർട്ടി അണികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കെ എം ഷാജിയെ ഇകഴ്ത്താനായി കുഞ്ഞാലിക്കുട്ടി വിഭാഗം ബോധപൂർവ്വം ചെയ്തതാണ് ഇതെന്നാണ് ആരോപണം.

Keywords: News, Kerala, Kannur, Muslim League, PK Kunhalikutty, KM Shaji, Election,  Battle between Kunhalikutty and KM Shaji is intensifying in Muslim League.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia