ബംഗലൂരു: (www.kvartha.com 27.07.2021) കർണാടക മുഖ്യമന്തിയായി ബസവരാജ് ബൊമ്മയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭ പാർടി മീറ്റിങ്ങിലാണ് തീരുമാനം. സംസ്ഥാന ആഭ്യന്തര മന്ത്രിയാണ് ബസവരാജ്. ബിഎസ് യെദിയൂരപ്പ രാജിവെച്ചതിനെ തുടർന്നാണ് പാർട്ടി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയും കർണാടക ബിജെപി നിരീക്ഷകനുമായ ധർമേന്ദ്ര പ്രധാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ധർമേന്ദ്ര പ്രധാൻ, ജി കൃഷ്ണ റെഢി, ബിജെപി കർണാടക ഇൻ ചാർജ് അരുൺ സിംഗ്, ബിഎസ് യെദിയൂരപ്പ, ബസവരാജ് ബൊമ്മെ, ജഗദീഷ് ഷെട്ടാർ തുടങ്ങിയ നേതാക്കളും പാർടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാർ ബസവരാജ് ബൊമ്മയെ അഭിനന്ദിച്ചു.
ആഴ്ചകളായി തുടർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തിങ്കളാഴ്ചയാണ് യെദിയൂരപ്പ രാജി വെച്ചത്. നിയമസഭയിൽ രാജി പ്രഖ്യാപിച്ച യെദിയൂരപ്പ പിന്നീട് രാജ് ഭവാനിലെത്തി ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.
SUMMARY: BS Yediyurappa, on Monday, tendered his resignation as Karnataka Chief Minister, ending weeks of speculation over his continuance on the post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.