ഗ്രീന്‍ സോണുകളില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി; ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം; അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല; ബാറുകള്‍ പ്രവര്‍ത്തിക്കില്ല

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) ലോക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, ഒരു സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ മദ്യവില്‍പന ശാലകളില്‍ പാടില്ലെന്നും അകലം കൃത്യമായി പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കില്ല.

ഗ്രീന്‍ സോണുകളില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി; ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം; അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല; ബാറുകള്‍ പ്രവര്‍ത്തിക്കില്ല

വരുമാന നഷ്ടം ചൂണ്ടിക്കാട്ടി പഞ്ചാബും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Keywords:  Bars remain closed permission to open liquor shops, New Delhi, News, Lockdown, Report, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia