Lawyer's Arrest | കോടതിയില്‍ പൊട്ടിച്ചിരിച്ച അഭിഭാഷകന് രണ്ടാഴ്ചത്തെ തടവ്; വക്കീല്‍ വസ്ത്രം അഴിച്ചുമാറ്റാനും നിര്‍ദേശം നല്‍കി ജഡ് ജ്
Dec 20, 2023, 12:22 IST
കൊല്‍കത: (KVARTHA) കോടതിയില്‍ പൊട്ടിച്ചിരിച്ച അഭിഭാഷകനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഹൈകോടതി ജഡ്ജ്. സംഭവം വലിയ വിവാദമായിട്ടുണ്ട്. എതിര്‍പ്പുമായി അഭിഭാഷകരകുടെ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
കൊല്‍കൊത ഹൈകോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയാണ് അഭിഭാഷകന്‍ പ്രസേന്‍ജിത് മുഖര്‍ജിയെ പൊട്ടിച്ചിരിച്ചതിന് ശകാരിക്കുകയും കോടതിയലക്ഷ്യത്തിന് രണ്ടാഴ്ച സിവില്‍ ജയിലില്‍ തടവ് വിധിക്കുകയും ചെയ്തത്.
തിങ്കളാഴ്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ബെഞ്ചില്‍ സംസ്ഥാന മദ്‌റസ കമിഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. പ്രസേന്‍ജിത് മുഖര്‍ജിയുടെ അഭിഭാഷക വസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ച ജഡ്ജ്, ഷെരീഫിനെ വിളിച്ചുവരുത്തി അഭിഭാഷകനെ കൈമാറി. പിന്നീട് അഭിഭാഷകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ജസ്റ്റിസ് ഗാംഗുലി വിധിയില്‍ ഇളവ് ചെയ്യുകയും മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍, തന്നെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഇതോടെ ജസ്റ്റിസ് ഹരീഷ് ടണ്ഠന്‍, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവ് മൂന്നുദിവസത്തേക്ക് സ്റ്റേ ചെയ്തു.
അഭിഭാഷകനെ നിന്ദ്യമായി അപമാനിച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ മാപ്പ് പറയണമെന്നും അതുവരെ അദ്ദേഹത്തിന്റെ ബെഞ്ചിലെ കേസുകളുമായി അഭിഭാഷകര്‍ സഹകരിക്കില്ലെന്നും ബാര്‍ അസോസിയഷന്‍ സെക്രടറി ബിശ്വജിത് ബസു മല്ലിക് പറഞ്ഞു. ജസ്റ്റിസ് ഗംഗോപാധ്യായയുടെ ബെഞ്ചില്‍ നിന്ന് എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനത്തോട് ആവശ്യപ്പെട്ടു.
വിവാദങ്ങള്‍ക്കിടെ, ചൊവ്വാഴ്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലാണ് വാദം കേട്ടത്. ഈ വര്‍ഷമാദ്യം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് ജസ്റ്റിസ് ഗംഗോപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
താന്‍ വാദം കേള്‍ക്കുന്ന പശ്ചിമ ബംഗാളിലെ ജോലിക്ക് കൈക്കൂലി കേസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം നല്‍കിയത്. തീര്‍പ്പുകല്‍പിക്കാത്ത വിഷയങ്ങളില്‍ ജഡ്ജിമാര്‍ അഭിമുഖം അനുവദിക്കരുതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, തുടര്‍ന്ന് കേസ് മറ്റൊരു ജഡ്ജിയെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
കൊല്‍കൊത ഹൈകോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയാണ് അഭിഭാഷകന്‍ പ്രസേന്‍ജിത് മുഖര്‍ജിയെ പൊട്ടിച്ചിരിച്ചതിന് ശകാരിക്കുകയും കോടതിയലക്ഷ്യത്തിന് രണ്ടാഴ്ച സിവില്‍ ജയിലില്‍ തടവ് വിധിക്കുകയും ചെയ്തത്.
എന്നാല്‍, തന്നെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഇതോടെ ജസ്റ്റിസ് ഹരീഷ് ടണ്ഠന്‍, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവ് മൂന്നുദിവസത്തേക്ക് സ്റ്റേ ചെയ്തു.
അഭിഭാഷകനെ നിന്ദ്യമായി അപമാനിച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ മാപ്പ് പറയണമെന്നും അതുവരെ അദ്ദേഹത്തിന്റെ ബെഞ്ചിലെ കേസുകളുമായി അഭിഭാഷകര്‍ സഹകരിക്കില്ലെന്നും ബാര്‍ അസോസിയഷന്‍ സെക്രടറി ബിശ്വജിത് ബസു മല്ലിക് പറഞ്ഞു. ജസ്റ്റിസ് ഗംഗോപാധ്യായയുടെ ബെഞ്ചില്‍ നിന്ന് എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനത്തോട് ആവശ്യപ്പെട്ടു.
വിവാദങ്ങള്‍ക്കിടെ, ചൊവ്വാഴ്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലാണ് വാദം കേട്ടത്. ഈ വര്‍ഷമാദ്യം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് ജസ്റ്റിസ് ഗംഗോപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
താന്‍ വാദം കേള്‍ക്കുന്ന പശ്ചിമ ബംഗാളിലെ ജോലിക്ക് കൈക്കൂലി കേസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം നല്‍കിയത്. തീര്‍പ്പുകല്‍പിക്കാത്ത വിഷയങ്ങളില്‍ ജഡ്ജിമാര്‍ അഭിമുഖം അനുവദിക്കരുതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, തുടര്‍ന്ന് കേസ് മറ്റൊരു ജഡ്ജിയെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Keywords: Bar's Boycott Call After Calcutta High Court Judge Orders Lawyer's Arrest, Kolkata, News, Bar's Boycott, High Court Judge, Order, Lawyer's Arrest, Controversy, Verdict, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.