Accidental Death | നിയന്ത്രണം തെറ്റിയ ബൈക് മരത്തില്‍ ഇടിച്ച് തിയേറ്റര്‍ ആര്ടിസ്റ്റിന് ദാരുണാന്ത്യം
Jan 1, 2024, 10:40 IST
ADVERTISEMENT
മംഗ്ളൂറു: (KVARTHA) നിയന്ത്രണം തെറ്റിയ ബൈക് മരത്തില്‍ ഇടിച്ച് തിയേറ്റര്‍ ആര്ടിസ്റ്റിന് ദാരുണാന്ത്യം. ദക്ഷിണ കന്നടയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക് അപകടത്തില്‍ ബണ്ട്വാള്‍ താലൂകിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്.
ഡിസംബര്‍ 30ന് പുലര്‍ചെ മൂന്നു മണിക്ക് ബെലുവായില്‍ നിന്ന് നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഗൗതം സഞ്ചരിച്ച സ്കൂടര്‍ വീടിന് സമീപത്തെ ഒരു മരത്തില്‍ ഇടിച്ച് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളാണ് ഗൗതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ ഗൗതമിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: News, National, National-News, Accident-News, Regional-News, Bantwal News, Bike Accident, Theatre Artiste, Accident, Accidental Death, Road, Bantwal: Bike accident claims life of theatre artiste.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.