പൂജാ ഭട്ടിന്റെ ചിത്രത്തിലൂടെ ശ്രീശാന്ത് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നു
Nov 22, 2014, 15:50 IST
മുംബൈ: (www.kvartha.com 22.11.2014) നടി പൂജാ ഭട്ട് നിര്‍മിക്കുന്ന ചിത്രത്തിലൂടെ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നു. കൗസ്തവ് നാരായണ്‍ നിയോഗി സംവിധാനം ചെയ്യുന്ന കാര്‍ബറെറ്റ് എന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നൃത്തത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണിത്.
ചിത്രത്തില്‍ അഭിനയിക്കാനായി ശ്രീശാന്ത് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതായി മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. മലയാളിച്ചുവയോടെ ഹിന്ദി സംസാരിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിന് ആവശ്യമായിരുന്നത്. അതിനാലാണ് മലയാളിയായ ശ്രീശാന്തിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് പൂജാ ഭട്ട് പറഞ്ഞു. നവംബര്‍ ഏഴിന് ശ്രീശാന്തിന്റെ പിറന്നാള്‍ ദിനത്തിലാണ് കാര്‍ബറെറ്റിന്റെ ഓഫറുമായി പൂജാ ഭട്ടും ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ സോനു ലഖ്‌വാനിയും മുംബൈയിലെ ശ്രീശാന്തിന്റെ വസതിയിലെത്തിയത്.
അതേസമയം ശ്രീശാന്തിന്റെ വിവാഹ ഫോട്ടോ കണ്ടാണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് സോനു ലഖ്‌വാനി പറഞ്ഞു. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കുറ്റാരോപിതനായ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് ഡാന്‍സ് അടിസ്ഥാനമാക്കിയുള്ള നിരവധി റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് ശ്രീശാന്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Also Read:
അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ലൈംഗിക പീഡനം: യുവാവ് അറസ്റ്റില്‍

Keywords: Banned Indian fast bowler S Sreesanth's Bollywood debut confirmed, Mumbai, Director, House, Dance, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.