സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയും ശനിയും ബാങ്ക് പണിമുടക്ക്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 31.01.2020) രണ്ടുദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജീവനക്കാര്‍ വെള്ളിയാഴ്ച്ച ആരംഭിക്കും.

സേവന വേതന കരാര്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

രണ്ടുദിവസവും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കും. ശനിയാഴ്ച കലക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും മാര്‍ച്ച് 11 മുതല്‍ 13വരെ പണിമുടക്കും.

പിന്നെയും ജീവനകാരോടുള്ള അനാസ്ഥ തുടര്‍ന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് യൂണിയനുകളുടെ തീരുമാനം.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ പൊതു സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കും.

സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയും ശനിയും ബാങ്ക് പണിമുടക്ക്

Keywords:  News, New Delhi, National, India, Strike, Bank, Worker, Officers, Bank Strike on Friday and Saturday
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia