എ.ടി.എം വഴിയുള്ള സൗജന്യ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നീക്കം

 


ഡെല്‍ഹി: എ.ടി.എം വഴിയുള്ള സൗജന്യ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. എ.ടി.എമ്മില്‍ നിന്നും ഇനി മുതല്‍ പണം പിന്‍വലിക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം.

മാസത്തില്‍ അഞ്ച് തവണ മാത്രമേ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കാവൂ എന്നും ഇതില്‍ കൂടുതല്‍ പണമിടപാട് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേക തുക ഈടാക്കണമെന്നും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചു.

ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മിലും പുതിയ നിയന്ത്രണം ഏര്‍പെടുത്തണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം ഉപയോഗം  സൗജന്യമാണ്.

മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകള്‍ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് കൂടുതല്‍ തുക ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും പണം ആവശ്യമായിവരുന്ന ഘട്ടത്തിലാണ്  ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.

ബംഗളൂരുവില്‍ എ.ടി.എം കൗണ്ടറില്‍ ബാങ്കുദ്യോഗസ്ഥയായ മലയാളി പണമെടുക്കുന്നതിനിടയില്‍ എ.ടി.എം കൗണ്ടറില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന്  എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുന്നോട്ടുവന്നത്.

എ.ടി.എം വഴിയുള്ള സൗജന്യ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നീക്കംഅതേസമയം സാധാരണക്കാരായ ഉപഭോക്താക്കള്‍ മാസത്തില്‍ പരമാവധി
അഞ്ച് എ.ടി.എം ഇടപാടുകള്‍ മാത്രമാണ് നടത്തുന്നതെന്നാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എം. താങ്ക്‌സേല്‍ അഭിപ്രായപ്പെട്ടത്.

 അതില്‍ കൂടുതല്‍ ഇടപാടുകള്‍ എ.ടി.എമ്മുകളിലൂടെ നടത്തുന്നവരില്‍ നിന്നും ഫീ ഈടാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ കാല്‍കോടി രൂപയുടെ ധനസഹായം

Keywords:  Bank should charge customers for more transaction even if they use their own bank ATM: IBA,New Delhi, Attack, Woman., Bangalore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia