SWISS-TOWER 24/07/2023

Jobs | ബാങ്ക് ഓഫ് ബറോഡയിൽ ജോലിക്ക് അവസരം; 546 തസ്തികകളിൽ ഒഴിവുകൾ; വിശദമായി അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ബാങ്ക് ഓഫ് ബറോഡ, വെൽത്ത് മാനേജ്‌മെന്റ് സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ 546 വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീജിയണൽ അക്വിസിഷൻ മാനേജർ, നാഷണൽ അക്വിസിഷൻ ഹെഡ്, ഹെഡ്-വെൽത്ത് ടെക്നോളജി, എൻആർഐ വെൽത്ത് പ്രോഡക്റ്റ് മാനേജർ, പ്രൊഡക്റ്റ് മാനേജർ (ട്രേഡ് ആൻഡ് ഫോറെക്സ്), വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്) എന്നിവയുൾപ്പെടെ തസ്തികകളിലേക്കാണ് ബാങ്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. താൽപര്യമുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡ വെബ്‌സൈറ്റ് വഴി മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത

കുറഞ്ഞ പ്രായപരിധി 21 ഉം പരമാവധി 28 വയസുമാണ്. അതേസമയം ചില തസ്തികകൾക്ക് പ്രായപരിധി വ്യത്യസ്തമാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും പൊതു അല്ലെങ്കിൽ സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, സെക്യൂരിറ്റി സ്ഥാപനങ്ങൾ, അല്ലെങ്കിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. യോഗ്യത, അനുഭവം, അഭിമുഖം എന്നിവ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഉദ്യോഗാർഥികൾ അപ്‌ഡേറ്റുകൾക്കായി ബാങ്കിന്റെ വെബ്‌സൈറ്റ് പതിവായി സന്ദർശിക്കുകയും അപേക്ഷിക്കുന്നതിന് മുമ്പ് അവർ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Jobs | ബാങ്ക് ഓഫ് ബറോഡയിൽ ജോലിക്ക് അവസരം; 546 തസ്തികകളിൽ ഒഴിവുകൾ; വിശദമായി അറിയാം

ശമ്പളം

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ശമ്പളം കരാർ അടിസ്ഥാനത്തിലായിരിക്കും. യോഗ്യതയ്ക്കും അനുഭവത്തിനും ആനുപാതികമായിരിക്കും ഇത്. വിജ്ഞാപനമനുസരിച്ച്, വിവിധ സ്ഥാനങ്ങൾക്കുള്ള വാർഷിക ശമ്പളം ആറ് ലക്ഷം രൂപ മുതൽ 15 ലക്ഷം വരെയാണ്.

അപേക്ഷാ ഫീസ്

എസ്‌സി/എസ്ടി/വനിത/പിഡബ്ല്യുഡി എന്നിവർക്ക് 100 രൂപയാണ് ഫീസ്. അതേസമയം ജനറൽ/ ഒബിസി/ഇഡബ്ള്യുഎസ് വിഭാഗത്തിൽ പെടുന്നവർ 600 രൂപ അടയ്ക്കണം.

എങ്ങനെ അപേക്ഷിക്കാം

* bankofbaroda(dot)in/Careers(dot)htm സന്ദർശിക്കുക
* Current Opportunities എന്നതിലേക്ക് പോയി അക്വിസിഷൻ ഓഫീസർ അപേക്ഷ തെരഞ്ഞെടുക്കുക
* 'Apply Now' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
* അപേക്ഷാ ഫോം പൂരിപ്പിക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക
* ഫോം സമർപ്പിച്ച് പ്രിന്റൗട്ട് എടുക്കുക.

Keywords: New Delhi, National, News, Bank, Recruitment, Job, Application, Technology, Investment, Insurance, Website, Online, Top-Headlines, Bank of Baroda, Wealth Management Services Department, Candidates,  Bank Of Baroda Recruitment 2023: Apply For 546 Posts. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia