Bank of Baroda | റിസര്‍വ് ബാങ്ക് റിപോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ബറോഡ
Jun 18, 2022, 16:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് റിപോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡയും രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിരക്കാണ് വര്‍ധിപ്പിച്ചത്. പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ഭേദഗതി ചെയ്ത നിരക്കുകള്‍ ബാധകമായിരിക്കും. ജൂണ്‍ 15 മുതല്‍ നിലവില്‍ വന്നു.
ഏഴ് ദിവസം മുതല്‍ 45 ദിവസം വരെ 2.80 ശതമാനം, 46 മുതല്‍ 180 ദിവസം വരെ 3.70 ശതമാനം പലിശയും ലഭിക്കും. 181 ദിവസം മുതല്‍ 270 ദിവസം വരെ 4.30 ശതമാനം പലിശയും 271 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 4.40 ശതമാനം പലിശയും ലഭിക്കും. ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനവും ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ 5.45 ശതമാനവും പലിശ ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം, 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനം പലിശ നിരക്കുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപ നിരക്കുകള്‍ ഏഴ് ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെ 0.50 ശതമാനവും 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.30 ശതമാനം മുതല്‍ 6.35 ശതമാനവുമായി ബാങ്ക് വര്‍ധിപ്പിച്ചു.
Keywords: Bank of Baroda raises interest rates on fixed deposits, News,National,Top-Headlines,New Delhi,Bank,Reserve Bank, Interest, Rippo Rates, June, Senior citizens.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.