കള്ളന് ആ പണം ഉപയോഗിക്കാന്‍ കഴിയുമോ? ബാങ്കില്‍ നിന്നും കവര്‍ന്നത് ഒന്നരക്കോടിയുടെ നിരോധിച്ച നോട്ടുകള്‍

 


ധേന്‍കനാല്‍: (www.kvartha.com 22.11.2016) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആളുകള്‍ പാടുപെടുമ്പോള്‍ ബാങ്കില്‍ നിന്നും മോഷണം പോയത് ഒന്നരക്കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍. ഒഡിഷയിലെ ഗ്രാമ്യ ബാങ്കില്‍ നിന്നുമാണ് ഒന്നരക്കോടിയുടെ നിരോധിച്ച നോട്ടുകള്‍ മോഷണം പോയത്. രണ്ടു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്.

സ്‌ട്രോംഗ് റൂമിന്റെ വാതില്‍ തകര്‍ന്നു കിടക്കുന്നതും പണം സൂക്ഷിച്ചിരുന്ന ബോക്‌സ് തുറന്നു കിടക്കുകയുമായിരുന്നു. അതേസമയം ബാങ്കില്‍ ഉള്ളവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഏകദേശം 8.85 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് പോലീസ് സ്‌റ്റേഷന് അടുത്തുള്ള ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. പഴയ നോട്ടുകള്‍ മാത്രമുള്ള തുക നാലു ഇരുമ്പു ബോക്‌സുകളിലാണ് സൂക്ഷിച്ചിരുന്നത്.

ഇതില്‍ നിന്നും ഒന്നരക്കോടിയാണ് കള്ളന്‍ അടിച്ചെടുത്തത്. ബാക്കി ഏഴുകോടിയോളം രൂപ സ്ട്രാംഗ് റൂമില്‍ തന്നെ ഉണ്ട്. മറ്റു ബോക്‌സുകളൊന്നും യാതൊരു കുഴപ്പവുമില്ലാതെ കിടക്കുന്നതുകണ്ട് മോഷണത്തിന് പിന്നില്‍ ബാങ്കിലുള്ളവര്‍ തന്നെയാണെന്ന സംശയത്തിന് ആക്കം കൂടിയിരിക്കയാണ്.

ഭുവനേശ്വറിലുള്ള പ്രധാന ഓഫീസിലേക്ക് ശനിയാഴ്ച അയക്കേണ്ടതായിരുന്നു മോഷണം പോയ പണം. എന്നാല്‍ പണത്തെ കുറിച്ച് ഭുവനേശ്വറിലെ പ്രധാന ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും അവിടുത്തെ നോട്ടെണ്ണല്‍ യന്ത്രം തകരാറിലായതിനാല്‍ തിങ്കളാഴ്ച അയക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇത്തരം ബ്രാഞ്ചുകളില്‍ പണം സൂക്ഷിക്കാന്‍ അനുവദിക്കാറില്ല. അങ്ങനെ സൂക്ഷിക്കേണ്ടി വന്നാല്‍ പോലീസില്‍ വിവരം അറിയിക്കേണ്ടതാണ്. എന്നാല്‍ പണം സൂക്ഷിക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഇതേ ബാങ്കില്‍ നിന്നും മുമ്പ് മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാര്‍ മൂന്നു ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടുമില്ല.

അതേസമയം മോഷ്ടിച്ച പണത്തിന് സീരിയല്‍ നമ്പറുകള്‍ ഇട്ടിരുന്നതിനാല്‍ ഈ പണം കൊണ്ട് കള്ളന് യാതൊരു ഉപകാരവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പണം ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ പിടിവീഴുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കള്ളന് ആ പണം ഉപയോഗിക്കാന്‍ കഴിയുമോ? ബാങ്കില്‍ നിന്നും കവര്‍ന്നത് ഒന്നരക്കോടിയുടെ നിരോധിച്ച നോട്ടുകള്‍

Also Read:
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: 5 പേര്‍ കുറ്റക്കാര്‍; ഏഴാം പ്രതിയെ കോടതി വെറുതെവിട്ടു

Keywords:  Bank looted: Rs 1.15 crore stolen from Odisha Gramya Bank, Police, Police Station, Robbery, Protection, Office, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia