Bank Holidays | ശ്രദ്ധിക്കുക: നവംബറിൽ 10 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം അവധി ദിനങ്ങൾ
Oct 30, 2022, 11:13 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) നവംബർ മാസത്തിൽ രാജ്യത്താകമാനം വിവിധയിടങ്ങളിലായി ബാങ്കുകൾ 10 ദിവസത്തേക്ക് അടഞ്ഞുകിടക്കും. അതേസമയം എല്ലാ ശാഖകള്‍ക്കും ഇത് ബാധകമല്ല. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളുടെ തീയതികള്‍ക്കനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കലന്‍ഡര്‍ പ്രകാരം ബാങ്ക് അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമാണ്.
നവരാത്രി, ദുർഗാപൂജ, ദസറ, ദീപാവലി തുടങ്ങി നിരവധി പ്രധാന ഉത്സവങ്ങൾ നടന്ന ഒക്ടോബറിൽ വിവിധയിടങ്ങളിലായി 21 ദിവസം ബാങ്കുകൾ അടച്ചിട്ടിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ കലൻഡർ പ്രകാരം നവംബറിൽ ആകെ 10 ബാങ്ക് അവധികളാണുള്ളത്. ഈ അവധികളിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ തുടങ്ങിയ പതിവ് അവധികളും ഉൾപെടുന്നു.
കേരളത്തില്‍ ആറ് ദിവസം ബാങ്ക് അടഞ്ഞുകിടക്കും. ബാങ്ക് അവധികള്‍ ഉണ്ടെങ്കിലും, അകൗണ്ട് ഉടമകള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും ഉപയോഗിക്കുന്നത് തുടരാം.
നവംബറിലെ ബാങ്ക് അവധികൾ
* നവംബർ ഒന്ന്: കന്നഡ രാജ്യോത്സവം/കുട് (കർണാടകയിലും മണിപ്പൂരിലും ബാങ്കുകൾ അടഞ്ഞുകിടക്കും)
* നവംബർ ആറ്: ഞായറാഴ്ച
* നവംബർ എട്ട്: ഗുരുനാനാക് ജയന്തി/കാർത്തിക പൂർണിമ/രഹസ് പൂർണിമ. (കേരളം, ത്രിപുര, ഗുജറാത്, കർണാടക, തമിഴ്‌നാട്, സിക്കിം, അസം, മണിപ്പൂർ, ഗോവ, ബീഹാർ, മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും)
* നവംബർ 11: കനകദാസ ജയന്തി/വംഗള ഫെസ്റ്റിവൽ (കർണാടക, മേഘാലയ)
* നവംബർ 12: രണ്ടാം ശനിയാഴ്ച
* നവംബർ 13: ഞായറാഴ്ച
* നവംബർ 20: ഞായറാഴ്ച
* നവംബർ 23: സെങ് കുത്‌സ്‌നെം (മേഘാലയ)
* നവംബർ 26: നാലാം ശനിയാഴ്ച
* നവംബർ 27: ഞായറാഴ്ച.

Keywords: Bank Holidays November 2022: Banks to remain closed on these days, National, News, New Delhi, Top-Headlines, Latest-News, Bank, Holidays.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.