Bank Holidays | ജൂണിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും; അറിയാം അവധി ദിനങ്ങൾ

 


ന്യൂഡെൽഹി: (www.kvartha.com) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) പുറത്തിറക്കിയ പട്ടിക പ്രകാരം ജൂണിൽ 11 ദിവസം വരെ രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകൾക്ക് അവധിയായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങൾക്കനുസൃതമായാണ് ആർബിഐ അവധികൾ തയ്യാറാക്കുന്നത്. അതിനാൽ ചില അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. കേരളത്തിൽ വാരാന്ത്യ അവധികൾ ഉൾപെടെ ആറ് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
        
Bank Holidays | ജൂണിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും; അറിയാം അവധി ദിനങ്ങൾ

അവധികൾ ഇങ്ങനെ:

ജൂൺ രണ്ട്: മഹാറാണ പ്രതാപ് ജയന്തി / തെലങ്കാന സ്ഥാപക ദിനം. ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്താൻ, തെലങ്കാന എന്നിവിടങ്ങളിൽ അവധിയായിരിക്കും.
ജൂൺ മൂന്ന്: ശ്രീ ഗുരു അർജുൻ ദേവ് ജിയുടെ രക്തസാക്ഷിത്വ ദിനം. പഞ്ചാബിൽ അവധിയായിരിക്കും.
ജൂൺ അഞ്ച്: ഞായറാഴ്ച.
ജൂൺ 11: രണ്ടാം ശനി,.
ജൂൺ 12 ഞായറാഴ്ച.

ജൂൺ 14: ഗുരു കബീർ ജയന്തി. ഒറീസ, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ അവധിയായിരിക്കും.
ജൂൺ 15: രാജ സംക്രാന്തി/YMA ദിനം/ഗുരു ഹർഗോവിന്ദിന്റെ ജന്മദിനം. ഒറീസ, മിസോറാം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അവധിയായിരിക്കും.

ജൂൺ 19: ഞായറാഴ്ച.
ജൂൺ 22: ഖർച്ചി പൂജ. ത്രിപുരയിൽ അവധി.
ജൂൺ 25: നാലാമത്തെ ശനി.
ജൂൺ 26: ഞായറാഴ്ച.
ജൂൺ 30: രാംന നി. മിസോറാമിൽ അവധി.

Keywords: Bank Holidays June 2022, National, News, Top-Headlines, Newdelhi, Bank, Holidays, RBI, Festival, Kerala, Celebration.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia