Bank Holidays | ശ്രദ്ധിക്കുക: ആഘോഷ ദിനങ്ങള്‍ ഏറെ; സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം തീയതികള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതേസമയം എല്ലാ ശാഖകള്‍ക്കും ഇത് ബാധകമല്ല. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളുടെ തീയതികള്‍ക്കനുസരിച്ച് ഇത് അടിസ്ഥാനപരമായി വ്യത്യാസപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കലന്‍ഡര്‍ പ്രകാരം ബാങ്ക് അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമാണ്.
                    
Bank Holidays | ശ്രദ്ധിക്കുക: ആഘോഷ ദിനങ്ങള്‍ ഏറെ; സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം തീയതികള്‍

കേരളത്തില്‍ ഒമ്പത് ദിവസം ബാങ്ക് അടഞ്ഞുകിടക്കും. ബാങ്ക് അവധികള്‍ ഉണ്ടെങ്കിലും, അകൗണ്ട് ഉടമകള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും ഉപയോഗിക്കുന്നത് തുടരാം.

അവധി ദിനങ്ങള്‍ ഇങ്ങനെ

സെപ്റ്റംബര്‍ ഒന്ന്: ഗണേശ ചതുര്‍ഥി (രണ്ടാം ദിവസം) - ഗോവയില്‍ അവധി
സെപ്റ്റംബര്‍ നാല്: ഞായറാഴ്ച.
സെപ്റ്റംബര്‍ ആറ്: കര്‍മ പൂജ - ജാര്‍ഖണ്ഡില്‍ അവധി
സെപ്റ്റംബര്‍ ഏഴ്: ആദ്യ ഓണം - കേരളത്തില്‍ അവധി
സെപ്റ്റംബര്‍ എട്ട്: തിരുവോണം - കേരളത്തില്‍ അവധി
സെപ്റ്റംബര്‍ ഒമ്പത്: ഇന്ദ്രജത്ര- സിക്കിമില്‍ അവധി
സെപ്റ്റംബര്‍ 10: രണ്ടാം ശനിയാഴ്ച
സെപ്റ്റംബര്‍ 11: ഞായറാഴ്ച
സെപ്റ്റംബര്‍ 18: ഞായറാഴ്ച
സെപ്റ്റംബര്‍ 21: ശ്രീ നാരായണ ഗുരു സമാധി ദിനം - കേരളത്തില്‍ അവധി
സെപ്റ്റംബര്‍ 24: നാലാം ശനിയാഴ്ച
സെപ്റ്റംബര്‍ 25: ഞായറാഴ്ച
സെപ്തംബര്‍ 26: നവരാത്രി.

Keywords:  Latest-News, National, Top-Headlines, Bank, Banking, Holidays, Alerts, Celebration, Festival, India, Kerala, Bank Holidays in India, Bank Holidays in Kerala, Bank Holidays in September.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia