രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍

 


ഡെല്‍ഹി: (www.kvartha.com 12.11.2014) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും ബുധനാഴ്ച പണിമുടക്കുന്നു. സേവന വേതന കരാര്‍ പുതുക്കുക, ജോലി സമയം പുനഃക്രമീകരിക്കുക, പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് .പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ഉള്‍പെടെ രാജ്യത്തെ 10 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കാളികളാകുന്നു.

സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ തയ്യാറാകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. നിലവിലുള്ള ഉഭയകക്ഷി സേവനവേതന കരാറിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്.  2013 ഫെബ്രുവരിയിലാണ് അവസാനമായി വേതനം പുതുക്കി നിശ്ചയിച്ചത്. കാലാവധി അവസാനിച്ചിട്ടും അത് ഇതുവരെ പുതുക്കാതിരിക്കുന്നതില്‍ ജീവനക്കാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.  ബുധനാഴ്ചത്തെ  പണിമുടക്കിന് ശേഷം മേഖലാതലത്തില്‍ കേരളത്തില്‍ അടുത്തമാസം രണ്ടിന് പണിമുടക്ക് നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ  ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മംഗളൂരു വിമാനത്താവളത്തിലെ ദുരിതങ്ങള്‍ പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തും: എന്‍.എ. നെല്ലിക്കുന്ന്

Keywords:  Bank employees prepared for long term protests, Contract, Salary, Agreement, New Delhi, Foreign Deposit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia