Bank Employees | ആഴ്ചയില്‍ 5 ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂനിയനുകളുടെ ആവശ്യം പരിഗണിക്കാന്‍ ഐബിഎ; പകരം പ്രതിദിന ജോലി സമയം 50 മിനുട് വീതം വര്‍ധിപ്പിച്ചേക്കാം

 




ന്യൂഡെല്‍ഹി: (www.kvartha.com) ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂനിയനുകളുടെ ആവശ്യം ഇന്‍ഡ്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) പരിഗണിക്കുന്നുണ്ടെന്ന് റിപോര്‍ട്. പകരം പ്രതിദിന ജോലി സമയം 50 മിനുട് വീതം വര്‍ധിപ്പിച്ചേക്കാം. പ്രവര്‍ത്തി ദിനം അഞ്ച് ദിവസമാക്കി കുറയ്ക്കുമ്പോള്‍ നഷ്ടമാകുന്ന സമയം നികത്താനാണ് ഓരോ ദിവസവും ജോലി സമയം 50 മിനുട് വീതം വര്‍ധിപ്പിച്ചേക്കാവുന്നത്.

Bank Employees | ആഴ്ചയില്‍ 5 ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂനിയനുകളുടെ ആവശ്യം പരിഗണിക്കാന്‍ ഐബിഎ; പകരം പ്രതിദിന ജോലി സമയം 50 മിനുട് വീതം വര്‍ധിപ്പിച്ചേക്കാം


നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും സര്‍കാര്‍ അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ജെനറല്‍ സെക്രടറി എസ് നാഗരാജന്‍ പറഞ്ഞു. നിലവില്‍ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയില്‍ സര്‍കാരിനും ഇതില്‍ അഭിപ്രായമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ബിഐയും നിര്‍ദേശം അംഗീകരിക്കേണ്ടതുണ്ട്. 

ഇതുമായി ബന്ധപ്പെട്ട്, ഐബിഎയും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് (യുഎഫ്ബിഇ) യും തമ്മില്‍ ചര്‍ചകള്‍ പുരോഗമിക്കുന്നു. കൂടാതെ അഞ്ച് ദിവസം പ്രവൃത്തി ദിനമാക്കാനുള്ള നിര്‍ദേശം  അസോസിയേഷന്‍ തത്വത്തില്‍ സമ്മതിച്ചതായാണ് റിപോര്‍ട്. 

Keywords:  News,National,Bank,Worker,workers,Top-Headlines,Latest-News,Labours, RBI,Report, Bank employees may soon get 5-day work week but will have to work longer hours
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia