Employees | 'ഇനി ആഴ്ചയിൽ 5 ദിവസം ജോലി ചെയ്‌താൽ മതി, ശമ്പളവും വർധിക്കും'! ഈ ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്റെ വലിയ സമ്മാനം വരുന്നു ?
Mar 3, 2024, 13:52 IST
ന്യൂഡെൽഹി: (KVARTHA) ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം സർക്കാർ അംഗീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ധനമന്ത്രാലയത്തിൻ്റെ അനുമതിക്ക് ശേഷം, ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്‌താൽ മതിയാവും. കൂടാതെ ശമ്പളവും 2024 ജൂണിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബാങ്കിംഗ് മേഖലയ്ക്ക് അഞ്ച് പ്രവൃത്തി ദിനങ്ങൾ അനുവദിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ധനമന്ത്രി നിർമല സീതാരാമന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്കുള്ള ബാങ്കിംഗ് സമയത്തിലോ ജീവനക്കാരുടെയും ഓഫീസർമാരുടെയും മൊത്തം പ്രവൃത്തി സമയത്തിലോ കുറവുണ്ടാകില്ലെന്നും ബാങ്ക് ജീവനക്കാരുടെ യൂണിയൻ ഉറപ്പുനൽകിയിട്ടുണ്ട്.
നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്കു അവധിയാണ്. 2015 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഇളവ് നൽകണമെന്ന് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ട് വരികയാണ്. ശമ്പളത്തിൻ്റെ കാര്യത്തിൽ, ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ കഴിഞ്ഞ വർഷം ഇന്ത്യയിലെ എല്ലാ പൊതുമേഖലാ ബാങ്കുകളിലുമായി (PSB) 12,449 കോടി രൂപയുടെ 17 ശതമാനം ശമ്പള വർധനവിന് ധാരണയിലെത്തിയിട്ടുണ്ട്. ശമ്പള വർദ്ധന കേന്ദ്രം അംഗീകരിച്ചാൽ ഒമ്പത് ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.
Keywords: News, News-Malayalam-News, National, National-News, Salary Hike, Bank Employees, Jobs, Bank Employees Likely To Have 5-Day Work Week, Salary Hike By June 2024: Reports.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.