'ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണം'; എ ആര്‍ റഹ്മാന്റെ മകളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് തക്ക മറുപടി നല്‍കി ഖദീജ

 



ചെന്നൈ: (www.kvartha.com 17.02.2020) സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരിക്ക് തക്ക മറുപടിയുമായി ഖദീജ. എഴുത്തുകാരിയും സ്ത്രീപക്ഷവാദിയുമായ തസ്ലീമ നസ്രിന്‍ ട്വിറ്ററിലൂടെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

ബുര്‍ഖ ധരിച്ച റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടലുണ്ടാകുന്നു എന്നാണ് തസ്ലീമ നസ്രിന്‍ പറഞ്ഞത്. തനിക്ക് എ ആര്‍ റഹ്മാന്റെ സംഗീതം വളരെ ഇഷ്ടമാണ്, എന്നാല്‍ സംസ്‌കാരമുള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പോലും അനായാസമായി മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയയാക്കപ്പെടാം താന്‍ മനസിലാക്കുന്നു. തസ്ലീമ അഭിപ്രായപ്പെടുന്നു. ഖദീജയുടെ ബുര്‍ഖ ധരിച്ച ചിത്രം കൂടി തസ്ലീമ തന്റെ ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

സംഗതി വൈറലായതോടെ തസ്ലീമയുടെ അഭിപ്രായത്തിന് മറുപടിയുമായി ഖദീജ തന്നെ രംഗത്തെത്തി. രാജ്യം പലതരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ചിലര്‍ മറ്റുള്ളവരുടെ വസ്ത്രത്തിന്റെ കാര്യമാണ് ചിന്തിക്കുന്നതെന്ന് ഖദീജ തിരിച്ചടിച്ചു. താന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ടെന്നും ഖദീജ പറയുന്നു.

'ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണം'; എ ആര്‍ റഹ്മാന്റെ മകളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് തക്ക മറുപടി നല്‍കി ഖദീജ

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റഹ്മാന്റെ മകള്‍ ഈ പ്രതികരണം നടത്തിയത്. തന്റെ വേഷം കാരണം തസ്ലീമയ്ക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണമെന്നും ഖദീജ പരിഹസിച്ചു. ഫെമിനിസം എന്നാല്‍ മറ്റ് സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്നതോ ഓരോ വിഷയങ്ങളിലേക്ക് അവരുടെ അച്ചന്മാരെ വലിച്ചിഴയ്ക്കുന്നതോ അല്ല. എന്റെ ചിത്രം ഞാന്‍ നിങ്ങള്‍ക്ക് അയച്ചുതന്നതായി ഓര്‍ക്കുന്നില്ല. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഖദീജ പറഞ്ഞു നിര്‍ത്തി.

Keywords:  News, National, India, chennai, Music Director, Writer, Controversial Statements, Twitter, Bangladeshi writer Taslima Nasr with a controversial statement on Rahman's daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia