Bangladeshi Woman Arrested | 'ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും പാസ്‌പോർടുകൾ കൈവശം; അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി യുവതി യുപിയിൽ ഭർത്താവിനൊപ്പം അറസ്റ്റിൽ'
Jun 28, 2022, 10:10 IST
ബറേലി: (www.kvartha.com) പശ്ചിമ ബംഗാളിൽ നിന്നുള്ള ഡോക്ടറെ വിവാഹം കഴിച്ചതിന് ശേഷം ഉത്തർപ്രദേശിലെ ബറേലിയിലെയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി യുവതിയെ അറസ്റ്റ് ചെയ്തതായി അലിഗഞ്ച് പൊലീസ് അറിയിച്ചു. റിതിനന്ദൻ മണ്ഡൽ, ഡോ. സമരേന്ദ്ര മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും രണ്ട് വ്യത്യസ്ത പാസ്‌പോർടുകൾ യുവതിയുടെ പക്കൽ ഉണ്ടായിരുന്നതായും വ്യാജരേഖകൾ ചമച്ചാണ് ഇൻഡ്യൻ പാസ്‌പോർട് സ്വന്തമാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
'ബംഗ്ലാദേശിലെ സത്വിര ജില്ലയിലെ താന ശ്യാംനഗറിലെ മുൻഷിഗഞ്ച് മഥുരാപൂർ ഹോരിനഗർ ഗ്രാമത്തിൽ താമസിക്കുന്ന വിനതി മണ്ഡലിന്റെ മകൾ റിതി നന്ദൻ മണ്ഡൽ ബംഗ്ലാദേശ് പാസ്‌പോർടിൽ വിസയുമായി 2015 ൽ പശ്ചിമ ബംഗാളിലെ അമ്മയുടെ അമ്മാവന്റെ വീട്ടിലെത്തി. തുടർന്ന് പശ്ചിമ ബംഗാളിൽ, ഡോക്ടറായ സമരേന്ദ്ര മണ്ഡലിനെ അവർ വിവാഹം കഴിച്ചു. വിവാഹശേഷം ഇരുവരും ബറേലിയിലെത്തി താമസം തുടങ്ങി.
ഒരു മാസം മുമ്പ്, ഇൻഡ്യൻ പാസ്‌പോർടിൽ വിനതി, രോഗിയായ അമ്മയെ കാണാൻ ബംഗ്ലാദേശിലേക്ക് പോയിരുന്നു. മടങ്ങുമ്പോൾ അതിർത്തിയിൽ പാസ്പോർട് പരിശോധിക്കുന്നതിനിടെ സൈനികർക്ക് സംശയം തോന്നിയതിനെ തുടർന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാനെ വിവരം അറിയിക്കുകയും അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്', പൊലീസ് പറഞ്ഞു.
Keywords: Bangladeshi Woman Living In Bareilly Arrested With Husband, National,News,Top-Headlines, Bangladesh, Woman, Arrested, Husband, West Bengal, Police, Passport, Soldiers.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.