ന്യൂദല്‍ഹി: ആയുധക്കോഴ കേസില്‍ കോടതി നാല് വര്‍ഷം ശിക്ഷിച്ച ബി.ജെ.പി മുന്‍ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിക്ക് കൈമാറി. 2001ല്‍ തെഹല്‍ക ന്യൂസ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലൂടെയാണ് ബംഗാരു ലക്ഷ്മണ്‍ ആയുധ ഇടപാടിനായി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്.
രാജ്യത്ത് ഒളിക്യാമറ ദൃശ്യങ്ങള്‍ തെളിവാക്കി ശിക്ഷിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയനേതാവാണ് ബംഗാരു ലക്ഷ്മണ്‍. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പിയുടെ അധ്യക്ഷനായിരുന്നു. ബംഗാരു ലക്ഷം രൂപ പാര്‍ട്ടിയുടെ ആസ്ഥാനത്തുവെച്ച് കൈപ്പറ്റി മേശവലിപ്പില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിരോധമേഖലയിലെ അഴിമതി പുറത്തുകൊണ്ടുവന്ന ആദ്യത്തെ ഒളിക്യാമറ ദൗത്യമായിരുന്നു ഓപ്പറേഷന്‍ വെസ്റ്റന്‍ഡ് എന്ന് പേരിട്ട തെഹല്‍കയുടെ ഒളിക്യാമറ പദ്ധതി.
ആയുധ ഇടപാടിന് അനുകൂല നിലപാട് സ്വീകരിക്കാമെന്നാണ് ലക്ഷ്മണ്‍ ഇവര്‍ക്കു നല്‍കിയ വാഗ്ദാനം. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടതോടെ വന്‍ വിവാദമാകുകയും ലക്ഷ്മണ്‍ അന്ന് അധ്യക്ഷപദവി രാജിവയ്ക്കുകയുമായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സ്ഥാനചലനത്തിനും കോഴവിവാദം ഇടയാക്കിയിരുന്നു.

Keywords: New Delhi, BJP, Resigned, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.