ഹൈദരാബാദ്: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഹൈദരാബാദില്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. ഒബെയ്ദ് റഹ്മാന്‍ (26) ആണ് പിടിയിലായത്. ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായവരിന്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വെളളിയാഴ്ച വൈകിട്ടാണ് ഒബെയ്ദിനെ അറസ്റ്റുചെയ്തത്.
ചോദ്യം ചെയ്യലിനായി ഒബെയ്ദിനെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ബാംഗ്‌ളൂരില്‍ നിന്നും പത്രപ്രവര്‍ത്തകനും എന്‍ജിനീയറുമുള്‍പ്പെട്ട 11 അംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.
പിടിയിലായവര്‍ സ്‌കൈപ്പ് വഴി സൗദി അറേബ്യയിലെ ഭീകര നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ചെലവുകുറഞ്ഞ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനമായ സ്‌കൈപ്പ് ആയിരുന്നു ഇവരുടെ ഇഷ്ട മാധ്യമമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY: A student was arrested from Hyderabad on Friday evening in connection with 11 arrests that were made on Thursday in Bangalore. Bangalore police arrested 26-year old Obaid Rehman and took him to Bangalore for further investigation. Of the 10, apart from Yusuf, six are from Hubli-Dharwad
district. Among the arrested are a scientist of the Defence Research and Development Organisation and a journalist.
key words: student, Hyderabad , Bangalore police , arrested , Obaid Rehman , investigation, Defence Research and Development Organisation , a journalist, Pakistan, ISI, Indian Mujahideen, West Asian country , anti-Muslim.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.