ബാംഗ്ലൂര്‍ പൊലീസ് പുനലൂരില്‍

 


ബാംഗ്ലൂര്‍ പൊലീസ് പുനലൂരില്‍
കൊല്ലം: ബാംഗ്ലൂരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഐ എസ് ആര്‍ ഒ ആസ്ഥാനത്തു കടന്നു കയറി പിടിയിലായ കൊല്ലം സ്വദേശിനിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനു ബാംഗ്ലൂര്‍ പൊലീസ് പുനലൂരിലെത്തി. കൊല്ലം പുനലൂര്‍ നേതാജി വാര്‍ഡില്‍ മണിമന്ദിരത്തില്‍ ബ്യൂണ എന്‍. സാമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ പതിച്ചിരുന്ന ഫോട്ടോ എടുത്തു നല്‍കിയ പുനലൂരിലെ സ്റ്റുഡിയോയിലെത്തി പൊലീസ് തെളിവെടുപ്പു നടത്തി.

ബ്യൂണയെ നേരത്തെ അറിയാമായിരുന്നുവെന്നു സ്റ്റുഡിയോ ഉടമ മൊഴി നല്‍കി. സ്റ്റുഡിയോയിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞതവണ ബ്യൂണ നാട്ടിലെത്തിയപ്പോള്‍ തങ്ങിയ ലോഡ്ജിലും പൊലീസ് എത്തി. യുവതിയുടെ ചില ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഭര്‍ത്താവ് കൊട്ടാരക്കര വാളകം തെങ്ങുവിള അലക്‌സാണ്ടറുടെ വീട്ടിലും പൊലീസ് സംഘം എത്തി തെളിവെടുത്തു. അലക്‌സാണ്ടര്‍ അഹമ്മദാബാദില്‍ അധ്യാപകനാണ്. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.

keywords: Kerala, National, Bangalore, police, Kannur, Punaloor, Woman, ISRO, Fake ID, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia