Leopard | വീടിനകത്ത് കയറിയ പുലിയുടെ ആക്രമണത്തില്‍നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) വീടിനകത്ത് കയറിയ പുലിയുടെ ആക്രമണത്തില്‍നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തുമകുരു ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുനിഗല്‍ താലൂകില്‍ മുളിയൂര്‍ ദുര്‍ഗ ഗ്രാമത്തിലെ മുഡ്ഡലിംഗനദൊഡ്ഡിയിലെ ശിവണ്ണയുടെയും പദ്മമ്മയുടെയും വീട്ടിലാണ് പുലി കയറിയത്. ഹാളില്‍ ഇരിക്കുകയായിരുന്ന പദ്മമ്മയാണ് ആദ്യം പുലിയെ കണ്ടത്.
Aster mims 04/11/2022

Leopard | വീടിനകത്ത് കയറിയ പുലിയുടെ ആക്രമണത്തില്‍നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

പൊടുന്നനെ പുലി ഉള്ളിലേക്ക് കടന്നു. ഇതോടെ ഇരുവരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ശിവണ്ണ ഹുളിയൂര്‍ ദുര്‍ഗ ഫോറസ്റ്റ് റേന്‍ജ് ഓഫിസറെ വിവരമറിയിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് മന്‍സൂറിന്റെ നേതൃത്വത്തില്‍ അധികൃതരെത്തി പുലിയെ പിടിക്കാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

Keywords: Bangalore: Leopard enters house, couple rescued, Bangalore, Karnataka, News, Forest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia