എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി അപകടം; മരിച്ചവരില്‍ 2 മലയാളികളും
Feb 13, 2015, 13:30 IST
ADVERTISEMENT
ഹോസൂര്‍: (www.kvartha.com 13/02/2015) വെള്ളിയാഴ്ച രാവിലെ 7.48ന് ഹോസൂരിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരില്‍ 2 മലയാളികളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മരണസംഖ്യ പത്തായതായി ദൃക്‌സാക്ഷികളും രക്ഷാപ്രവര്‍ത്തകരും അറിയിച്ചു
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ ആന്റണി ഇട്ടീര(57), അമന്‍(9) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരില്‍ നല്ലൊരു ശതമാനവും മലയാളികളാണെന്നുള്ളത് കൊണ്ടും, അപകടത്തില്‍ മരിച്ച യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഡി എട്ട് കോച്ചില്‍ അറുപതോളം യാത്രക്കാര്‍ യാത്ര ചെയ്തിരുന്നുവെന്നത് കൊണ്ടും കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടിരിക്കാനാണ് സാധ്യത എന്ന് അധികൃതര്‍ അറിയിച്ചു
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. പാറക്കല്ലില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധനയ്ക്കുശേഷം മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി പറഞ്ഞു.
കുടുങ്ങി കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി ബംഗളൂരു- നാഗര്‍കോവില്‍ ട്രെയിന്‍ വഴിതിരിച്ചുവിടാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.
അപകടസ്ഥലത്തേക്ക് കേരളസര്‍കാര്‍ പ്രതിനിധികളെയും മലപ്പുറം, കാസര്‍കോട് ജില്ലാ കളക്ടര്‍മാരെയും അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വീട്ടമ്മ പന്നിയുടെ കുത്തേറ്റു മരിച്ചു

Keywords: Ernakulam, Bangalore, Intercity, Train Accident, Malayalees, Passengers, Accident, Study, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.