Night Travel Ban | വയനാട് ഉരുള്‍പൊട്ടല്‍: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം; മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) വയനാട് (Wayanad) ഉരുള്‍പൊട്ടലിന്റെ (Landslides) പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള (Bandipur National Park) ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തില്‍ (Night travel ban) ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. രാജ്യസഭാംഗം ഹാരിസ് ബീരാന്‍ (Haris Beeran)
ആണ് ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ ഉള്‍പെടെ കൊണ്ടുവരുന്നതിനും ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.

നിലവില്‍ കോഴിക്കോട് ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാടിലേക്കുള്ള യാത്രക്ക് സംസ്ഥാന സര്‍കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിന് ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്നാണ് ഹാരിസ് ബീരാന്റെ ആവശ്യം. എന്നാല്‍, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതിനാല്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.