Artificial Color | കൃത്രിമ നിറത്തിന് വിലക്ക്, സ്വാഭാവിക ഗന്ധം ഉണ്ടായിരിക്കണം; ബസ്മതി അരിയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി; പുതുക്കിയ ചട്ടം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) തവിട് ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും തവിടു നീക്കിയതുമായ അരി എന്നിവയുള്‍പെടെ എല്ലാത്തരം ബസ്മതി അരിയുടെയും മാനദണ്ഡങ്ങള്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിജ്ഞാപനം ചെയ്തു. നിലവാരതിരിച്ചറിയല്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ ചട്ടത്തിലെ ഭേദഗതിയാണു വിജ്ഞാപനം ചെയ്തിരിക്കുന്നത്. 
Aster mims 04/11/2022

അരിയിലെ യൂറിക് ആസിഡ്, ഈര്‍പം എന്നിവയുടെ അളവിലുള്‍പെടെ വ്യക്തത വരുത്തി. ബസ്മതി അരിയുടെ ശരാശരി നീളം, മറ്റു വിശദാംശങ്ങള്‍, ബസ്മതി അല്ലാത്ത അരിയുടെ അളവ് എന്നിവയെല്ലാം മാനദണ്ഡത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. സ്വാഭാവിക ഗന്ധം അരിക്കുണ്ടാകണമെന്നും കൃത്രിമ നിറം, പോളിഷിങ് വസ്തുക്കള്‍ എന്നിവയില്‍ നിന്നും കൃത്രിമ ഗന്ധത്തില്‍ നിന്നും മുക്തമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 

Artificial Color | കൃത്രിമ നിറത്തിന് വിലക്ക്, സ്വാഭാവിക ഗന്ധം ഉണ്ടായിരിക്കണം; ബസ്മതി അരിയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി; പുതുക്കിയ ചട്ടം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും


തവിടുള്ള ബസ്മതി അരിയുടെ ശരാശരി നീളം 7 മിലീമീറ്റര്‍ ആയിരിക്കണം. തവിടു മാറ്റിയതാണെങ്കില്‍ 6.61 മിലീമീറ്റര്‍. അരി വേവിച്ച ശേഷമാണെങ്കില്‍ നീളം 12 മി.മീറ്ററില്‍ കൂടുതലായിരിക്കണം. യൂറിക് ആസിഡിന്റെ നില കിലോയില്‍ 100 മിലിഗ്രാമില്‍ താഴെയായിരിക്കണം. പൊട്ടിയ അരിയുടെ(ബ്രോകര്‍ ബസ്മതി) കാര്യത്തില്‍ നീളം വലുപ്പം തുടങ്ങിയ ചട്ടങ്ങള്‍ ഒഴിച്ചു ബാക്കി മാനദണ്ഡങ്ങളെല്ലാം ബാധകമാണ്. 

ഫുഡ് പ്രോഡക്ട്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ഫുഡ് അഡിറ്റീവ്‌സ് എന്ന ചട്ടത്തിലെ മാനദണ്ഡങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

Keywords: News,National,India,New Delhi,Food,rice,Top-Headlines, Ban on addition of artificial colors in basmati rice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia