Congress | രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസില്‍ വിലക്ക്; ബി ജെ പിയുടെ അജന്‍ഡയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

 


ന്യൂഡെല്‍ഹി: (KVARTHA) രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസില്‍ വിലക്ക്. ഇതുസംബന്ധിച്ച നേതാക്കളുടെ പ്രതികരണങ്ങളില്‍ അതൃപ്തി ഉണ്ടായതിനെ തുടര്‍ന്നാണ് ഹൈകമാന്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അറിയുന്നത്. ബി ജെ പിയുടെ അജന്‍ഡയില്‍ വീഴരുതെന്ന് നേതാക്കള്‍ക്ക് നേതൃത്വം മുന്നറിയിപ്പ് നല്‍കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Congress | രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസില്‍ വിലക്ക്; ബി ജെ പിയുടെ അജന്‍ഡയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

അയോധ്യയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ജനുവരിയില്‍ നടക്കുന്ന പ്രതിഷ്ഠ ചടങ്ങളില്‍ ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളില്‍ പലതും വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ വിവിധ നേതാക്കള്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവരികയും ചെയ്തു.

കേരളത്തിലെ നേതാക്കളും വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിന് തീരുമാനിക്കാന്‍ സമയം നല്‍കണമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ആണെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കൃത്യ സമയത്ത് ഉത്തരം കിട്ടുമെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. 

കെ മുരളീധരന്‍ ആകട്ടെ പങ്കെടുക്കേണ്ടതില്ലെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. സംഭവം വിവാദമാകുകയും ബി ജെ പി നേതാക്കള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പരസ്യ പ്രതികരണത്തിന് വിലക്ക് ഏര്‍പെടുത്തിയത്.

ഇന്‍ഡ്യ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ അത് നിരസിച്ച് സി പി എം രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെയും നിലപാട്. 

എന്നാല്‍, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷേത്രം യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് നേരത്തെ എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നത്. പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു.

Keywords:  Ban For Comments In Congress Regarding Ram Temple Ceremony, New Delhi, News, Congress, Ram Temple Ceremony, Politics, Religion, BJP, Controversy, Leaders, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia