ബൽവന്ത് റായ് മേത്ത കൊല്ലപ്പെട്ടിട്ട് 60 വർഷം: ശത്രുസൈന്യത്തിൻ്റെ ആക്രമണത്തിൽ മരിച്ച ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവ്

 
Portrait of Balvantrai Mehta, former Chief Minister of Gujarat and freedom fighter.

Photo Credit: Facebook/ Indian National Congress

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ നേതാവാണ് മേത്ത.
● ഇന്ത്യൻ പഞ്ചായത്ത് രാജിൻ്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.
● നിസ്സഹകരണ പ്രസ്ഥാനം ഉൾപ്പെടെയുള്ള സമരങ്ങളിൽ പങ്കെടുത്തു.
● ഗുജറാത്തിലെ രണ്ടാമത് മുഖ്യമന്ത്രിയായിരുന്നു.

ഭാമനാവത്ത് 

(KVARTHA) സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ഗുജറാത്തിലെ രണ്ടാമത് മുഖ്യമന്ത്രിയും ലോക്സഭാംഗവും ഇന്ത്യൻ പഞ്ചായത്ത് രാജിന്റെ ശില്പിയുമായിരുന്ന ബൽവന്ത് റായ് മേത്ത, ശത്രു സൈന്യത്തിന്റെ ആക്രമണത്തിൽ വിമാനം തകർന്നതിനാൽ കൊല്ലപ്പെട്ടിട്ട് ഇന്ന് (സെപ്തംബര്‍ 19) 60 വർഷം തികയുന്നു.

Aster mims 04/11/2022

ഇദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 ഇന്ത്യയിൽ പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു. (2012 മുതൽ കേരളത്തിൽ ഏപ്രിൽ 24-നാണ് പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നത്).

ശത്രുരാജ്യത്തിന്റെ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഇന്ത്യയിലെ ആദ്യ പ്രമുഖ രാഷ്ട്രീയ നേതാവാണ് മേത്ത.

1900 ഫെബ്രുവരി 19-ന് ഗുജറാത്തിലെ ഭാവനഗർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഡിഗ്രി പഠനം പൂർത്തിയാക്കിയെങ്കിലും ബ്രിട്ടീഷുകാരിൽ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് ഉറച്ച നിലപാടെടുത്തതിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് കൈപ്പറ്റിയില്ല.

സ്വന്തം ജില്ലയിൽ ‘പ്രജാമണ്ഡൽ’ എന്നപേരിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനം ആരംഭിച്ച അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം, ബർദോളി സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ മുന്നണിപ്പോരാളിയായിരുന്നു. 

ജവഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡണ്ടായിരിക്കെ മേത്ത ജനറൽ സെക്രട്ടറിയായിരുന്നു. ലാലാ ലജ്പത് റായ് സ്ഥാപിച്ച ‘സെർവൻസ് ഓഫ് പീപ്പിൾ സൊസൈറ്റി’ എന്ന സംഘടനയുടെ പ്രസിഡണ്ടായും മേത്ത പ്രവർത്തിച്ചിട്ടുണ്ട്.

പാർലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം, ജവഹർലാൽ നെഹ്റുവിന്റെ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ വികസനം എങ്ങനെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിക്ക് നേതൃത്വം നൽകി. ആ കമ്മിറ്റിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പഞ്ചായത്ത് രാജ് എന്ന സമ്പ്രദായത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. 

ഭരണഘടനാ ഭേദഗതി വരെ നടത്തി ഇന്ത്യയിൽ പഞ്ചായത്ത് രാജ് സമ്പ്രദായം ശക്തിപ്പെടുത്തിയത് മേത്തയുടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായതിനാൽ മേത്തയെ ഇന്ത്യൻ പഞ്ചായത്ത് രാജിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാറുണ്ട്.

ജീവരാജ് നാരായൺ മേത്തയുടെ പിൻഗാമിയായി 1963 ഫെബ്രുവരി 25-നാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ കച്ച് പ്രദേശത്ത് ബീച്ച് ക്രാഫ്റ്റ് എയർ ക്രാഫ്റ്റിൽ സംസ്ഥാനത്ത് വ്യോമ സഞ്ചാരം നടത്തവേ ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ച് പാകിസ്ഥാൻ എയർഫോഴ്സ് പൈലറ്റ് ഖായിസ് ഹുസൈൻ സൈന്യത്തിന്റെ നിർദ്ദേശപ്രകാരം വിമാനം വെടിവെച്ചിടുകയായിരുന്നു. 

സംഭവത്തിൽ മേത്തയും ഭാര്യയും ജീവനക്കാരും ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ഇപ്രകാരം ഇന്ത്യയിൽ ശത്രു സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏക രാഷ്ട്രീയ നേതാവ് എന്ന പേരും മേത്തക്ക് ലഭിച്ചു.

സംഭവത്തിൽ പാകിസ്ഥാൻ മാപ്പ് ചോദിക്കുകയും ക്ഷമാപണക്കത്ത് അയക്കുകയും ചെയ്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.

Article Summary: Balvantrai Mehta, 'Father of Indian Panchayat Raj', dies 60 years ago in a plane crash.

#BalvantraiMehta #PanchayatRaj #IndianHistory #FreedomFighter #Gujarat #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia