SWISS-TOWER 24/07/2023

Remarks | ബാല്‍ താക്കറെയുടെ പിന്‍തുടര്‍ച്ചക്കാര്‍ ആശയങ്ങള്‍ ബലികഴിച്ചു, പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

 
Bal Thackeray’s Ideas Betrayed, Says Suresh Gopi
Bal Thackeray’s Ideas Betrayed, Says Suresh Gopi

Photo Credit: Facebook / Narendra Mehta

ADVERTISEMENT

● എട്ടുയോഗങ്ങളില്‍ പങ്കെടുത്തു.
● ഞായറാഴ്ച മീരാ ഭയിന്തര്‍ സ്ഥാനാര്‍ഥി നരേന്ദ്രമേത്തയുടെ പ്രചാരണ പരിപാടിയോടെയായിരുന്നു തുടക്കം. 
● തൃശ്ശൂരില്‍ കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകാരും തനിക്ക് വോട്ടുചെയ്തിട്ടുണ്ട്.
● വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് സുരേഷ് ഗോപിയെ ആദരിച്ചു. 

മുംബൈ: (KVARTHA) ബാല്‍ താക്കറെയുടെ പിന്‍തുടര്‍ച്ചക്കാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ബലികഴിച്ചെന്നും പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുംബൈയില്‍ മഹായുതി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

മുംബൈയിലും പരിസരപ്രദേശങ്ങളിലുമായി എട്ടുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുത്തു. ഞായറാഴ്ച മീരാ ഭയിന്തര്‍ സ്ഥാനാര്‍ഥി നരേന്ദ്രമേത്തയുടെ പ്രചാരണ പരിപാടിയോടെയായിരുന്നു തുടക്കം. തൃശ്ശൂരില്‍ കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകാരും തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


നരേന്ദ്രമേത്ത, ഉത്തംകുമാര്‍, സന്തോഷ് നടരാജന്‍, ശ്രീരാജ് നായര്‍, മധു നായര്‍, സിദ്ദീഖ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വസായ് അമ്പാടി റോഡിലുള്ള ബിജെപി കാര്യാലയത്തില്‍ ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ ദുബെയുടെ പ്രചാരണപരിപാടിയിലും താന വര്‍ത്തക് നഗറിലുള്ള ബിജെപി മുഖ്യകാര്യാലയത്തില്‍ സ്ഥാനാര്‍ഥി സഞ്ജയ് കേല്‍ക്കറുടെ പ്രചാരണയോഗത്തിലും പങ്കെടുത്ത സുരേഷ് ഗോപിയെ വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് ആദരിച്ചു. 

തുടര്‍ന്ന്, ഡോംബിവിലിയിലെ സ്ഥാനാര്‍ഥി രവീന്ദ്ര ചവാന്റെ പ്രചാരണ പരിപാടിയിലും പങ്കെടുത്ത് വന്‍ മലയാളി സമൂഹത്തെ അഭിസംബോധനചെയ്തു. മോഹന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കല്യാണിലെ പ്രചാരണ പരിപാടിക്കുശേഷം ഏഴുമണിയോടെ നെരൂളില്‍ ബിജെപി സ്ഥാനാര്‍ഥി മന്ദാമാത്രെയുടെ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുത്തു. ദാമോദരന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ പരിപാടി. രാത്രി എട്ടുമണിക്ക് പന്‍വേല്‍ സ്ഥാനാര്‍ഥി പ്രശാന്ത് താക്കൂറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മലയാളികളുടെ വന്‍ പൊതുയോഗത്തിലും സുരേഷ് ഗോപി സംസാരിച്ചു.

രമേശ് കലംബൊലിയായിരുന്നു കോഡിനേറ്റര്‍. തിങ്കളാഴ്ച രാവിലെ മലാഡ് സ്ഥാനാര്‍ഥി വിനോദ് ഷേലാറുടെ പ്രചാരണ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുത്തു. അഭിജിത് റാണെ, മുരളി പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

#SureshGopi #BalThackeray #MaharashtraElections #BJP #MumbaiPolitics #MalayalamCommunity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia