Court Verdict | യുപിയിലെ ബാഗ്പത് ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദു പക്ഷത്തിന് വിട്ട് നൽകി കോടതി ഉത്തരവ്; മുസ്ലിം വിഭാഗത്തിന്റെ ഹർജി തള്ളി; മഹാഭാരതത്തിലെ ലക്ഷഗൃഹമെന്ന് വാദം

 


ലക്നൗ: (KVARTHA) ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബർണാവ ഗ്രാമത്തിലെ ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദു പക്ഷത്തിന് വിട്ട് നൽകാൻ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടു. ദർഗ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സൂഫി വര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഇതെന്ന് മുസ്ലിം പക്ഷം പറയുന്നു. ബാഗ്പത് ജില്ലയിലെ ഹിൻഡൻ, കൃഷ്ണ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഈ കുന്ന് മഹാഭാരതത്തിലെ 'ലക്ഷഗൃഹം' (പാണ്ഡവരുടെ പുരാതന കൊട്ടാരം) ആണെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം.

Court Verdict | യുപിയിലെ ബാഗ്പത് ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദു പക്ഷത്തിന് വിട്ട് നൽകി കോടതി ഉത്തരവ്; മുസ്ലിം വിഭാഗത്തിന്റെ ഹർജി തള്ളി; മഹാഭാരതത്തിലെ ലക്ഷഗൃഹമെന്ന് വാദം

52 വർഷമായി ഇരുവിഭാഗവും തമ്മിൽ തുടരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോൾ കോടതി വിധി ഉണ്ടായിരിക്കുന്നത്. 1970 ൽ ഹിന്ദു വിഭാഗം ദർഗക്കകത്ത് അതിക്രമിച്ച് കയറി പ്രാർഥന നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് ദർഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടത്തിന് തുടക്കമായത്.

സ്ഥലത്തു ഖബറിടമോ ദർഗയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബാഗ്പത് സെഷൻസ് കോടതിയിലെ ജില്ലാ ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ശിവം ദ്വിവേദി മുസ്ലീം വിഭാഗത്തിൻ്റെ ഹർജി തള്ളിയതായി ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകനായ രൺവീർ സിംഗ് തോമറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഭൂമി മഹാഭാരതകാലത്തെ ലക്ഷഗൃഹമാണെന്നും അതിനോട് ചേർന്നുള്ള ഭൂമി ഗാന്ധിധാം ആശ്രമത്തിൻ്റേതാണെന്നും മഹാരാജ് കോടതിയിൽ വാദിച്ചു. അതേസമയം വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം അഭിഭാഷകന്‍ അഡ്വ. ശാഹിദ് ഖാന്‍ പറഞ്ഞു. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം.

Keywords: Court Verdict, Mahabharat, Baghpat, Lucknow, Uttar Pradesh, Krishna, Mahabharat, Hindon, High Court, Baghpat court dismisses plea claiming Mahabharat-era ‘Lakshagriha’ site graveyard and dargah of Sheikh Badruddin.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia