ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ക്ഷേത്രദര്‍ശനം; ബദ്രിനാഥ് സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മന്ത്രി ധന്‍സിങ് റാവത്തിനും ബിജെപി നേതാക്കള്‍ക്കും ക്ഷേത്ര പൂജാരികളുടെ ശകാരം
May 24, 2021, 11:57 IST
ഡെറാഡൂണ്‍: (www.kvartha.com 24.05.2021) ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ബദ്രിനാഥ് ക്ഷേത്രം സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മന്ത്രി ധന്‍സിങ് റാവത്തിനും ബിജെപി നേതാക്കള്‍ക്കും ക്ഷേത്ര പൂജാരികളുടെ ശകാരം. കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ധാം യാത്രയില്‍ നിന്ന് പൊതുജനങ്ങളെ വിലക്കുമ്പോള്‍ നേതാക്കള്‍ എങ്ങനെയാണ് ബദ്രിനാഥിലേക്ക് വരികയെന്നാണ് പുരോഹിതന്‍മാര്‍ ചോദിക്കുന്നത്. ഞായറാഴ്ചയാണ് റാവതും ബി ജെ പി നേതാക്കളും ബദ്രിനാഥ് സന്ദര്‍ശിച്ചത്.
കോവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രികൂടിയായ റാവതും ഭരണകക്ഷി നേതാക്കളും ലോക്ഡൗണ്‍ ലംഘനമാണ് നടത്തിയതെന്ന് പുരോഹിതന്‍മാര്‍ ആരോപിച്ചതായി എ എന്‍ ഐ റിപോര്‍ട് ചെയ്തു.
കുംഭമേള, ചാര്‍ധാം യാത്ര തുടങ്ങിയ മതപരമായ പരിപാടികള്‍ മഹാമാരിക്കിടെ നടത്തുമ്പോള്‍ കോവിഡ്-19 നിയമങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കാത്തതിന് ഉത്തരാഖണ്ഡ് ഹൈകോടതി സംസ്ഥാന സര്‍കാരിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.