ലോക് ഡൗണിലെ നൊമ്പരക്കാഴ്ച; ഭിന്നശേഷിയുള്ള കുട്ടിയെ പ്ലാസ്റ്റിക് ബാഗിലാക്കി പിതാവ് യാത്ര ചെയ്തത് 17 ദിവസം
May 21, 2020, 17:39 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 21.05.2020) ഭിന്നശേഷിയുള്ള കുട്ടിയെ പ്ലാസ്റ്റിക് ബാഗിലാക്കി യുപിയിലെ ബുന്ദേല്‍ഖണ്ഡിലേക്ക് പിതാവ് കുടുംബവുമായി യാത്ര ചെയ്തത് ദിവസങ്ങള്‍. ഡെല്‍ഹിയില്‍ നിന്ന് 600 കിലോമീറ്റര്‍ നടന്നാണ് രാം ലാല്‍ യാദവ് യുപിയിലെ ഹാമിര്‍പൂരിലെ ഭരൂബ സുമര്‍പൂരിലേക്ക് പോയത്. 17 ദിവസം എടുത്താണ് ഈ തൊഴിലാളി കുംടുംബം യുപിയില്‍ എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക് ഡൗണ്‍ നീട്ടിയതോടെ മെയ് 2നാണ് ഭാര്യ സുലേഖയെയും മൂന്ന് മക്കളേയും കൂട്ടി രാം ലാല്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. പിന്നാലെ സൈക്കിളിന്റെ ഒരു വശത്തായി പ്ലാസ്റ്റിക് കൊണ്ട് ബാഗ് ഉണ്ടാക്കി ഭിന്നശേഷിക്കാരിയായ മകളെ അതില്‍ കിടത്തി. വെള്ളക്കുപ്പികളും പാത്രങ്ങളും സൈക്കിളില്‍ കെട്ടി വയ്ക്കുകയും യാത്ര തുടങ്ങുകയുമായിരുന്നു. ഇവരുടെ യാത്ര ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഇവരുടെ ചിത്രം പങ്കുവച്ചതോടെയാണ് സംഭവം പുറംലേകം അറിഞ്ഞത്. ഒരു നിര്‍മ്മാണ കമ്പനിയിലാണ് രാം ലാല്‍ യാദവ് ജോലി നോക്കിയിരുന്നത്.

Keywords: News, National, India, Bopal, diseased, Travel, Family, Journalist, Photo, Baby in Plastic Bag UP Migrant Family Walks Kilometre
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.