SWISS-TOWER 24/07/2023

Baby girl | പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുടെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച് കുരങ്ങ്; അക്രമത്തില്‍ ഒരുമാസം പ്രായമുള്ള നവജാതശിശുവിന് പരുക്കേറ്റു; തലയില്‍ വേണ്ടിവന്നത് 5 തുന്നലുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താനെ: (www.kvartha.com) പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ കുരങ്ങിന്റെ ശ്രമം. സംഭവത്തില്‍ ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് പരുക്കേറ്റു. താനെയിലെ ഷില്‍ദായിഗര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം.
Aster mims 04/11/2022

Baby girl | പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുടെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച് കുരങ്ങ്; അക്രമത്തില്‍ ഒരുമാസം പ്രായമുള്ള നവജാതശിശുവിന് പരുക്കേറ്റു; തലയില്‍ വേണ്ടിവന്നത് 5 തുന്നലുകള്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

യുവതി സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു കുരങ്ങ് പിന്നാലെയെത്തി അവരുടെ ദേഹത്തേക്ക് ചാടി വീണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ കുഞ്ഞിനെ മുറുകെ പിടിച്ചതുകൊണ്ടാണ് കുരങ്ങിന് തട്ടിയെടുക്കാന്‍ പറ്റാതെ വന്നത്. സംഭവത്തില്‍ കുട്ടിക്ക് കുരങ്ങിന്റെ കടിയേറ്റു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി. കുട്ടിയുടെ തലയില്‍ അഞ്ച് തുന്നലുകള്‍ വേണ്ടിവന്നു, ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു കുരങ്ങ് തന്റെ അടുത്തേക്ക് വന്നതായും ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. കുരങ്ങിന്റെ ആക്രമണത്തില്‍ പേടിച്ചുപോയെങ്കിലും ഭാഗ്യം കൊണ്ട് കുഞ്ഞിനെ രക്ഷപ്പെടുത്താനെയെന്നും അവര്‍ വ്യക്തമാക്കി. കുരങ്ങിനെ പിന്നീട് വനപാലകരെത്തി കാട്ടില്‍ കൊണ്ടുപോയി വിട്ടു.

Keywords: Baby girl injured after monkey tries to snatch her from her mother in Thane, Thane, News, Child, Kidnap, Police Station, Monkey, Attack, Injury, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia