ബംഗളൂരു-ജയ്പുര്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തത് ഒരു അധിക യാത്രക്കാരിയുമായി; ആകാശത്തുവെച്ച് യുവതി ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്
Mar 17, 2021, 13:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പുര്‍: (www.kvartha.com 17.03.2021) ബംഗളൂരു-ജയ്പുര്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തത് ഒരു അധിക യാത്രക്കാരിയുമായി. ആകാശത്തുവെച്ച് യാത്രക്കാരിയായ യുവതി ജന്മം നല്കിയ പെണ്‍കുഞ്ഞായിരുന്നു ആ അധിക യാത്രക്കാരി. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ജയ്പുര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ബംഗളൂരു-ജയ്പുര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് ഒരു കുഞ്ഞ് യാത്രക്കാരിയും കൂടിയെത്തിയത്.
പുലര്‍ച്ചെ 5.45 നാണ് ജയ്പുര്‍ വിമാനം ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്നത്. ഉടന്‍ യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാന ജോലിക്കാരും യാത്രക്കാരിയായ ഡോ. സുബാന നസീറും വേണ്ട ശുശ്രൂഷ നല്കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ജയ്പുര്‍ വിമാനത്താവളത്തില്‍ ഡോക്ടറും ആംബുലന്‍സ് സംവിധാനങ്ങളും തയ്യാറായിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി വിമാന കമ്പനി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഡിഗോയുടെ ഡെല്‍ഹി-ബംഗളൂര് വിമാനത്തിലും ഒരു യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
Keywords: Baby girl born in a flight mid-air on board IndiGo's Bengaluru-Jaipur flight, Jaipur, Airport, Flight, Pregnant Woman, Child, Passenger, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
