റെയില്‍വെ ട്രാക്കില്‍ ചോരക്കുഞ്ഞ്; ട്രെയിനിലെ കക്കൂസിലൂടെ താഴെയിട്ടതെന്ന് സംശയം
Dec 7, 2012, 12:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: ചോരക്കുഞ്ഞിനെ റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മംഗലാപുരം സിറ്റി റെയില്‍വെ സ്റ്റേഷനിലാണ് വെള്ളിയാഴ്ച പുലര്‍ചെ 4.45ന് പരശുറാം എക്‌സ്പ്രസ് കടന്നു പോയതിന് ശേഷം കുഞ്ഞിനെ കണ്ടത്. പൂര്‍ണ വളര്‍ചയെത്തിയ ആണ്‍കുഞ്ഞാണ് 1.8 കിലോഗ്രാം തൂക്കമുണ്ട്.
കുഞ്ഞിനെ റെയില്‍വെ പോലീസ് മംഗലാപുരം ലേഡി ഗോഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കുഞ്ഞിന് പനിയും ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചത്തെ ശുശ്രൂഷയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍.
ട്രെയിനിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് അവിടെ നിന്ന് പാളത്തിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ടോയ്‌ലറ്റില്‍വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ താഴെ തള്ളിയതാകാമെന്നും സംശയമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. റെയില്‍വെ സ്‌റ്റേഷനിലെ പാഴ്‌സല്‍ സര്‍വീസ് വിഭാഗത്തിലെ ഒരു ജീവനക്കാരനാണ് പുലര്‍ചെ കുട്ടിയെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.
Photos:Dayanand Kukkaje
Keywords: Abandoned, Child, Toilet, Railway Track, Mangalore, Hospital, Parents, Mobile Phone, Kerala, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


