Formula Milk | കുഞ്ഞുങ്ങൾക്ക് നൽകുന്ന കുപ്പിപ്പാൽ സുരക്ഷിതമോ? വെള്ളത്തിലൂടെയുള്ള അണുബാധയ്ക്ക് സാധ്യതയെന്ന് ഞെട്ടിക്കുന്ന പഠനം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Oct 14, 2023, 13:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) പ്രസവശേഷം കുഞ്ഞിന് മുലപ്പാൽ നൽകേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്കും പോഷണത്തിനും ആവശ്യമായ പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന് ആറ് മാസത്തേക്ക് മാതാവിന്റെ പാൽ മാത്രമേ നൽകാവൂവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കുട്ടിക്കാലത്തെ പല സാധാരണ രോഗങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്ന ആന്റിബോഡികൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. കുഞ്ഞ് ജനിച്ചയുടനെ, കുറച്ച് ദിവസത്തേക്ക്, കുഞ്ഞിന് അമ്മയുടെ പാലിൽ നിന്ന് പ്രോട്ടീൻ സമ്പുഷ്ടമായ 'കൊളസ്ട്രം' ലഭിക്കുന്നു, ഇത് അവർക്ക് വളരെ പോഷകപ്രദമാണ്.
ഇതൊക്കെയാണെങ്കിലും, ചില അമ്മമാർക്ക് മറ്റ് കാരണങ്ങളാൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ കഴിയില്ല. പ്രസവ ശേഷം, മാതാവിന് ബലഹീനതയിൽ നിന്ന് എളുപ്പത്തിൽ കരകയറാൻ കഴിയില്ല. അവർക്ക് വേണ്ടത്ര ഉറക്കവും ലഭിക്കുന്നില്ല, ഇത് സമ്മർദം വർധിപ്പിക്കുന്നു. ഇത് കാരണം പാൽ ഉത്പാദനവും കുറയാം. ഒരു പഠനമനുസരിച്ച്, സമ്മർദവും ബലഹീനതയും കാരണം ഓരോ ഏഴ് അമ്മമാരിൽ ഒരാൾക്ക് പാലിന്റെ അളവ് കുറയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, അവർ കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ നൽകുന്നു.
കാരണം എന്തുതന്നെയായാലും, കുഞ്ഞുങ്ങൾക്ക് ഫോർമുല പാൽ നൽകുന്ന പ്രവണത ലോകമെമ്പാടും വർധിച്ചുവരികയാണ്. ഈ കുപ്പിപ്പാൽ കൊടുക്കുന്നത് എളുപ്പമാണെങ്കിലും നിങ്ങളുടെ കുഞ്ഞിന് അത് ഗുണത്തേക്കാള് ഏറെ ദോഷം ചെയ്യുമെന്ന് എത്രപേർക്ക് അറിയാം? ഫോർമുല പാൽ തയ്യാറാക്കുന്ന യന്ത്രങ്ങളിൽ 85 ശതമാനത്തിനും ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയില്ലെന്ന് സമീപകാല ഗവേഷണം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോർമുല പാൽ കുടിക്കുന്ന കുട്ടികൾക്ക് ഈ പാലിലെ ബാക്ടീരിയകൾ മൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണം വ്യക്തമാക്കുന്നു.
എങ്ങനെ ബാക്ടീരിയ പ്രവേശിക്കുന്നു?
മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഫോർമുല കഴിക്കുന്ന കുഞ്ഞുങ്ങൾക്ക് ബാക്ടീരിയൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . ബാക്ടീരിയകൾ ഫോർമുല പാലിൽ രണ്ട് പ്രധാന വഴികളിലൂടെ പ്രവേശിക്കാം. ഒന്നാമതായി, ഫോർമുല പൊടി തന്നെ അണുവിമുക്തമാക്കാൻ കഴിയില്ല. ഇത് ചിലപ്പോൾ മലിനമായതാകാം . അതായത്, പുതിയതും തുറക്കാത്തതുമായ ഫോർമുല പാൽ പാക്കറ്റിൽ സാൽമൊണെല്ല , ക്രോണോബാക്റ്റർ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കാം.
രണ്ടാമതായി, കുപ്പി ഉപയോഗിക്കുന്നതിന് മുമ്പ് കൈ കഴുകുകയോ എല്ലാ ഭക്ഷണ ഉപകരണങ്ങളും വേണ്ടത്ര അണുവിമുക്തമാക്കുകയോ ചെയ്തില്ലെങ്കിൽ മാതാപിതാക്കളിലൂടെയും അല്ലെങ്കിൽ കുപ്പിപ്പാൽ തയ്യാറാക്കുന്ന ബന്ധുക്കളിലൂടെയോ കുഞ്ഞുങ്ങളിലേക്ക് ബാക്ടീരിയ പ്രവേശിക്കാം.
ഞെട്ടിക്കുന്ന കണ്ടെത്തൽ
യുകെയിലെ സ്വാൻസീ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി, കുഞ്ഞുങ്ങൾക്ക് ഫോർമുല പാൽ നൽകുന്നതിന് 69 രക്ഷിതാക്കൾ വെള്ളം ചൂടാക്കാൻ കെറ്റിലുകൾ ഉപയോഗിച്ചു. അതിൽ 22 ശതമാനം വെള്ളത്തിനും വേണ്ടത്ര ചൂട് ലഭിച്ചില്ലെന്ന് ഗവേഷകർ കണ്ടെത്തി. വെള്ളം പരിശോധിച്ചപ്പോൾ ചൂടായത് 52 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നുവെന്ന് ഒരു രക്ഷിതാവായ ജോണി കൂപ്പർ വ്യക്തമാക്കി.
കുട്ടികൾക്ക് അണുബാധ ഉണ്ടാകുന്നത് തടയാൻ, ഫോർമുല പാൽ ഉണ്ടാക്കുമ്പോൾ, അതിൽ ബാക്ടീരിയ ഇല്ലെന്ന് ഉറപ്പാക്കാൻ വെള്ളം കുറഞ്ഞത് 70 ഡിഗ്രി വരെ ചൂടാക്കി തണുപ്പിച്ച് കുട്ടികൾക്കായി ഉപയോഗിക്കണമെന്ന് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നു. മിക്കയിടങ്ങളിലും രക്ഷിതാക്കൾക്ക് താപനില പരിശോധിക്കാനുള്ള സാഹചര്യമില്ല. അതിനാൽ വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് ഗ്യാസ് ഉപയോഗിച്ച് പരമാവധി ഊഷ്മാവിൽ ചൂടാക്കണമെന്നാണ് നിർദേശം.
* കുപ്പിപ്പാൽ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കുപ്പി നല്ല രീതിയിൽ വൃത്തിയാക്കുക. വെള്ളം പരമാവധി താപനിലയിൽ ചൂടാക്കി തണുത്തതിന് ശേഷം മാത്രം ഉപയോഗിക്കുക.
* നവജാതശിശുവിനെ സ്പർശിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ നന്നായി കഴുകുക, അല്ലാത്തപക്ഷം ഇത് കുഞ്ഞിന് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
* നവജാത ശിശുവിന് മുലപ്പാലാണ് ഏറ്റവും നല്ലത്, ഫോർമുല പാലല്ല. മുലപ്പാൽ ലഭ്യമല്ലെങ്കിൽ ഫോർമുല പാൽ ഒരു ബദലാണെന്നും എന്നാൽ കുട്ടിയുടെ പ്രായത്തിനനുസരിച്ച് അത് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. നിങ്ങൾ മുലയൂട്ടുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, മറ്റേതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.
Keywords: News, National, New Delhi, Formula Milk, Health Tips, Health, Lifestyle, Diseases, Baby formula preparation machines might not reach recommended temperatures for killing bacteria.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

