പഴയ നോട്ടുകള്‍ മാറാന്‍ കഴിഞ്ഞില്ല; ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു

 


മുംബൈ: (www.kvartha.com 12.11.2016) പഴയ നോട്ടുകള്‍ മാറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ഫീസ് നല്‍കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയും ചികിത്സ കിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തു. മുംബൈ ഗോവണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് നവജാത ശിശുവായ ആണ്‍കുട്ടി മരിച്ചത്.

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ പിറ്റേ ദിവസമായ വ്യാഴാഴ്ചയാണ് അസുഖത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍ കുട്ടിയെ ചികില്‍സിക്കാന്‍ തയാറായില്ല. രക്ഷിതാക്കളുടെ കയ്യില്‍ ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

500, 1000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് രക്ഷിതാക്കളുടെ കൈവശമുണ്ടായിരുന്നത്. അന്നു
ബാങ്കുകള്‍ അവധിയായതിനാല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്നു രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും ഡോക്ടര്‍ ചികിത്സ നല്‍കാന്‍ കൂട്ടാക്കാതെ മടക്കി അയച്ചെന്നാണ് ആരോപണം.

ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അല്‍പസമയത്തിനകം തന്നെ കുട്ടി മരിക്കുകയായിരുന്നു.

പഴയ നോട്ടുകള്‍ മാറാന്‍ കഴിഞ്ഞില്ല; ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു


Also Read:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia