Rescued | ഭാണ്ഡൂപ്പിലെ ബി എം സി ജലശുദ്ധീകരണ പ്ലാന്റില്‍ കണ്ടെത്തിയ മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) ഭാണ്ഡൂപ്പിലെ ബോംബൈ മുനിസിപല്‍ കോര്‍പറേഷന്റെ (BMC) ജലശുദ്ധീകരണ പ്ലാന്റില്‍ കണ്ടെത്തിയ മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് മുതലക്കുഞ്ഞിനെ പ്ലാന്റില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

Rescued | ഭാണ്ഡൂപ്പിലെ ബി എം സി ജലശുദ്ധീകരണ പ്ലാന്റില്‍ കണ്ടെത്തിയ മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തി

രക്ഷാപ്രവര്‍ത്തകരുടെ സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിറങ്ങുകയും ചളിയില്‍ പുതഞ്ഞ മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. അമാന്‍ ഖാന്‍, ഹസ്മുഖ്, കരണ്‍ മിസ്ത്രി, ജോനാഥന്‍ ഡിസൂസ, സ്റ്റീവന്‍ ഡിസൂസ, തത്മയ് ജോഷി എന്നിവടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Rescued | ഭാണ്ഡൂപ്പിലെ ബി എം സി ജലശുദ്ധീകരണ പ്ലാന്റില്‍ കണ്ടെത്തിയ മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തി

പ്ലാന്റിലെ വെള്ളം മോടോര്‍ ഉപയോഗിച്ച് വറ്റിച്ചാണ് മുതലക്കുഞ്ഞിനെ പുറത്തെടുത്തതെന്ന് സംഘം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ കുഞ്ഞന്‍ മുതലയെ തുളസി തടാകത്തില്‍ സുരക്ഷിതമായി വിട്ടയച്ചു.

Keywords:  Baby crocodile rescued from BMC's water treatment plant in Bhandup, Mumbai, News, Baby Crocodile, Rescue, BMC's Water Treatment Plant, Bhandup, Forest, Lake, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia