Rare Infant | അപൂര്‍വ അവസ്ഥ: കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ശരീരത്തില്‍ 60 ശതമാനത്തോളം മറുകും രോമവുമായി കുഞ്ഞ്; ഇത്തരമൊരു കേസ് ആദ്യമായിട്ടാണെന്ന് ഡോക്ടര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com) ശരീരത്തിലെ 60 ശതമാനം ഭാഗവും മറുകിനാലും രോമങ്ങളാലും മൂടിയ നിലയില്‍ ജനിച്ച ഒരു കുഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് അപൂര്‍വമായ ശാരീരിക സവിശേഷതകളോടെ കുഞ്ഞ് ജനിച്ചത്. അപൂര്‍വാവസ്ഥയുമായി ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ വന്‍ തിരക്കായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. 
Aster mims 04/11/2022

കുഞ്ഞിന്റെ മുതുക് ഭാഗത്താണ് വലിയ മറുകുള്ളത്. മറുകിന് മുകളിലായി നിറയെ രോമവുമുണ്ട്. കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ഇതുള്ളത്. 

ഗര്‍ഭാവസ്ഥയില്‍ അമ്മയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഈ കാണുന്ന തരത്തിലുള്ളൊരു പ്രശ്‌നവും കുഞ്ഞിനില്ലായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ ആദ്യം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ അതിശയപ്പെടുകയായിരുന്നു. കുഞ്ഞ് ജനിക്കുന്നത് വരെ ഇത് സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

Rare Infant | അപൂര്‍വ അവസ്ഥ: കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ശരീരത്തില്‍ 60 ശതമാനത്തോളം മറുകും രോമവുമായി കുഞ്ഞ്; ഇത്തരമൊരു കേസ് ആദ്യമായിട്ടാണെന്ന് ഡോക്ടര്‍


തന്റെ 22 വര്‍ഷത്തെ കരിയറില്‍ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ച ആശുപത്രിയിലെ സൂപ്രണ്ടായ ഡോ.
പങ്കജ് മിശ്ര അറിയിക്കുന്നത്. വളരെ അപൂര്‍വമായൊരു അവസ്ഥയാണിതെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

'ജയന്റ് കണ്‍ജെനിറ്റല്‍ മെലനോസൈറ്റിക് നെവസ്' എന്നാണത്രേ ചര്‍മ്മത്തെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര്. സാധാരണഗതിയില്‍ ഇത് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ചില കേസുകളില്‍ ഇത് പിന്നീട് സ്‌കിന്‍ കാന്‍സര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദമായി മാറിയേക്കാം. 

നിലവില്‍ ഈ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എങ്കിലും കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords:  News,National,India,Lucknow,Uttar Pradesh,Child,Local-News,Health,Health & Fitness,Doctor,hospital,Treatment, Baby born with rare condition in UP, 60% body covered in hair; Pic viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script